Film Events

മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍; ഈ പടം അടുത്ത പടത്തിനാണോ?

മോഹന്‍ലാലിനും ദുല്‍ഖര്‍ സല്‍മാനുമൊപ്പം നില്‍ക്കുന്ന ചിത്രം പൃഥ്വിരാജ് ഷെയര്‍ ചെയ്തിടത്താണ് അഭ്യൂഹങ്ങളുടെ തുടക്കം

സ്‌ക്രീനില്‍ ഒരുമിച്ചെത്തണമെന്ന് പ്രേക്ഷകര്‍ ആഗ്രഹിക്കുന്നവരില്‍ മോഹന്‍ലാല്‍-മമ്മൂട്ടി കോമ്പോ കഴിഞ്ഞാല്‍ മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ട് ആയിരുന്നു. ലൂസിഫറില്‍ ഖുറേഷി അബ്രാമിന് വലംകയ്യായി പൃഥ്വിരാജ് സുകുമാരന്‍ സയീദ് മസൂദ് എന്ന കഥാപാത്രമായി എത്തിയിരുന്നു. ലൂസിഫര്‍ രണ്ടാംഭാഗത്തില്‍ മോഹന്‍ലാലിനൊപ്പം മുഴുനീള റോളിലുമാണ് പൃഥ്വിരാജ്. ഓണ്‍ സ്‌ക്രീനില്‍ മമ്മൂട്ടി-ദുല്‍ഖര്‍ സല്‍മാന്‍ കോമ്പോ, മോഹന്‍ലാല്‍-ദുല്‍ഖര്‍ കോമ്പോ, ഇതു പോലെ ആരാധകരുടെ ആഗ്രഹമാണ്. പൃഥ്വിരാജ് സുകുമാരന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പുതിയ ചിത്രമാണ് പുതിയൊരു താരസംഗമം സ്‌ക്രീനിലുണ്ടാകുമോ എന്ന ചര്‍ച്ചയ്ക്ക് മരുന്നിട്ടത്. മോഹന്‍ലാലിനും ദുല്‍ഖര്‍ സല്‍മാനുമൊപ്പം നില്‍ക്കുന്ന ചിത്രം പൃഥ്വിരാജ് ഷെയര്‍ ചെയ്തിടത്താണ് അഭ്യൂഹങ്ങളുടെ തുടക്കം.

കൊച്ചിയില്‍ പൃഥ്വിരാജിന്റെ ഫ്‌ളാറ്റില്‍ മൂവരും നടത്തിയ കൂടിക്കാഴ്ച പുതിയ സിനിമയുടെ മുന്നൊരുക്കമാണോ എന്നാണ് കമന്റുകളില്‍ പലര്‍ക്കും സംശയം. പതിവ് പോലെ ഇവര് മൂന്നും വന്നാല്‍ 'പൊളിക്കും' എന്ന പ്രതീക്ഷയും കമന്റുകളില്‍ പെരുകുന്നുണ്ട്. മോഹന്‍ലാലും പൃഥ്വിയും ദുല്‍ഖറും തമ്മിലുള്ള സൗഹൃദ കൂടിക്കാഴ്ച മാത്രമായിരുന്നുവെന്നും ഈ ഫോട്ടോയ്ക്ക് പിന്നില്‍ പുതിയൊരു സിനിമയുടെ ആലോചന ഇല്ലെന്നും ഇവരുമായി അടുപ്പമുള്ള കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.

സെപ്തംബര്‍ 17ന് ദൃശ്യം രണ്ടാം ഭാഗത്തില്‍ ജോയിന്‍ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് മോഹന്‍ലാല്‍. കൊവിഡ് കാലത്ത് മലയാളത്തില്‍ ചിത്രീകരിക്കുന്ന ആദ്യത്തെ പ്രധാന പ്രൊജക്ടുമാണ് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം രണ്ടാം ഭാഗം. പൃഥ്വിരാജ് സുകുമാരന്റേതായി നിരവധി പ്രൊജക്ടുകള്‍ പ്രഖ്യാപിക്കപ്പെട്ടെങ്കിലും കൊവിഡ് നിയന്ത്രണത്തോടെ ചിത്രീകരിക്കുന്നതാവില്ല ഈ സിനിമകളൊന്നും. സുകുമാരക്കുറുപ്പിന്റെ ജീവിതം പ്രമേയമാക്കിയ കുറുപ്പ് ആണ് ദുല്‍ഖറിന്റെ റിലീസ് ചെയ്യാനിരിക്കുന്ന സിനിമ.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT