Film Events

ദൃശ്യം സെക്കന്‍ഡിന് ശേഷമുള്ള മോഹന്‍ലാല്‍ ചിത്രം, ബിഗ് ബജറ്റ് മാസ് ആക്ഷന്‍ എന്റര്‍ടെയിനറുമായി ബി. ഉണ്ണിക്കൃഷ്ണന്‍

ദൃശ്യം രണ്ടാം ഭാഗം ചിത്രീകരണം പൂര്‍ത്തിയായാല്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത് ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍. മോഹന്‍ലാലിന്റെ മാസ് ആക്ഷന്‍ എന്റര്‍ടെയിനറായിരിക്കും സിനിമയെന്നാണ് സൂചന. പുലിമുരുകന് ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ നായകനാകുന്ന ചിത്രവുമാണ് ഒരുങ്ങുന്നത്. നിലവില്‍ തൊടുപുഴയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ദൃശ്യം സെക്കന്‍ഡ് പൂര്‍ത്തിയാക്കി നവംബര്‍ പകുതിയോടെ മോഹന്‍ലാല്‍ ബി ഉണ്ണിക്കൃഷ്ണന്‍ ചിത്രത്തിന്റെ ഭാഗമാകുമെന്നറിയുന്നു.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മാടമ്പി, ഗ്രാന്‍ഡ്മാസ്റ്റര്‍,മിസ്റ്റര്‍ ഫ്രോഡ്, വില്ലന്‍ എന്നീ സിനിമകള്‍ക്ക് ശേഷം ബി ഉണ്ണിക്കൃഷ്ണനും മോഹന്‍ലാലും കൈകോര്‍ക്കുന്ന അഞ്ചാമത്തെ ചിത്രവുമാണിത്. തെന്നിന്ത്യന്‍ സിനിമയിലെ മുന്‍ നിര താരങ്ങളും മോഹന്‍ലാലിനൊപ്പം ചിത്രത്തിലുണ്ടാകും. കൊവിഡ് കാലത്ത് മലയാളത്തില്‍ പ്രഖ്യാപിക്കപ്പെടാനിരിക്കുന്ന ഏറ്റവും വലിയ പ്രൊജക്ടുമാണ് ബി ഉണ്ണിക്കൃഷ്ണന്റെ സംവിധാനത്തില്‍ ഒരുങ്ങുന്നത്.

സിനിമയിലെ മോഹന്‍ലാലിന്റെ ഗെറ്റപ്പും ടൈറ്റിലും ഉടന്‍ പുറത്തുവരും. മരക്കാര്‍ അറബിക്കടലിന്റെ സിംഹം, റാം എന്നീ സിനിമകളിലാണ് ദൃശ്യം സെക്കന്‍ഡിന് മുമ്പ് മോഹന്‍ലാല്‍ അഭിനയിച്ചത്. റാം വിദേശ ഷെഡ്യൂളുകള്‍ ഉള്ളതിനാല്‍ നീട്ടിവച്ചിരിക്കുകയാണ്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT