Film Events

നെയ്യാറ്റിന്‍കരയില്‍ നിന്ന് വരിക്കാശേരിയിലെത്തിയ ഗോപന്‍; ആറാട്ട് മാസ് ലുക്കുമായി മോഹന്‍ലാല്‍

പുലിമുരുകന് ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ മാസ് ആക്ഷന്‍ ഹീറോയായി എത്തുന്ന ആറാട്ട് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ബി.ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആറാട്ട് പാലക്കാട്ട് ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് ഫസ്റ്റ് ലുക്ക്. വിജയ് ഉലകനാഥ് ആണ് ഛായാഗ്രഹണം. ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും രാഹുല്‍ രാജ് സംഗീതസംവിധാനവും. ജോസഫ് നെല്ലിക്കല്‍ പ്രൊഡക്ഷന്‍ ഡിസൈനും ഷാജി നടുവില്‍ ആര്‍ട്ട് ഡയറക്ഷനും.

നെയ്യാറ്റിന്‍കരയില്‍ നിന്ന് പാലക്കാട്ട് എത്തിയ ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഹ്യൂമറിനും ആക്ഷനും പ്രാധാന്യം നല്‍കിയിട്ടുള്ള ചിത്രവുമാണ്. ബെന്‍സ് കാറില്‍ പുറകിലെ സീറ്റില്‍ നിന്ന് കൂഴിംഗ് ഗ്ലാസും ചുവന്ന ഷര്‍ട്ടുമായി എഴുന്നേല്‍ക്കുന്ന കഥാപാത്രത്തിന്റെ പിന്നില്‍ നിന്നുള്ള ഫോട്ടോയാണ് ഫസ്റ്റ് ലുക്കില്‍ ഉള്ളത്. സ്റ്റെഫി സേവ്യര്‍ ആണ് കോസ്റ്റിയൂംസ്. ബി.കെ ഹരിനാരായണന്‍, രാജീവ് ഗോവിന്ദന്‍, ഫെജോ, നികേഷ് ചെമ്പിലോട് എന്നിവരാണ് ഗാനരചന.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

18 കോടി ബജറ്റിലാണ് ചിത്രം. നിര്‍മ്മാണ വിതരണ കമ്പനികളുടെ പേര് പോസ്റ്ററില്‍ ഇല്ല. മോഹന്‍ലാലിനെ കൂടാതെ നെടുമുടി വേണു, സിദ്ദീഖ്, വിജയരാഘവന്‍, ശ്രദ്ധാ ശ്രീനാഥ്, രചന നാരായണന്‍ കുട്ടി, ജോണി ആന്റണി, ഇന്ദ്രന്‍സ്, കൊച്ചുപ്രേമന്‍, ഷീല, നന്ദു, മാളവിക എന്നിവരും ചിത്രത്തിലുണ്ട്. ഏറെ കാലത്തിന് ശേഷം വരിക്കാശേരി മനയില്‍ ചിത്രീകരിക്കുന്ന മോഹന്‍ലാല്‍ ചിത്രവുമാണ് ആറാട്ട്.

#Aarattu mohanlal movie first look poster

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT