Film Events

‘നെയിം സ്ലിപ്പും ബബിള്‍ഗവും 4 കിളികളും’,മറിയം വന്ന് വിളക്കൂതുന്നത് ജനുവരി 31ന്

THE CUE

90 കിഡ്‌സിന്റെ സ്‌കൂള്‍ -കോളജ് നൊസ്റ്റാള്‍ജിയയുമാണ് ‘മറിയം വന്ന് വിളക്കൂതി’ വരുന്നത്. ഔട്ട് ആന്‍ഡ് ഔട്ട് ഫണ്‍ റൈഡ് എന്ന സൂചന നല്‍കിയാണ് സിനിമയുടെ ട്രയിലറും ലിറിക്കല്‍ വീഡിയോയും. സ്‌കൂള്‍-കോളജ് നൊസ്റ്റാള്‍ജിയ, ഹോസ്റ്റല്‍ ജീവിതം, ഉഴപ്പന്‍ ഫ്രണ്ടസ് തുടങ്ങി നാല്‍വര്‍ സംഘത്തിന്റെ തരികിടയും തമാശകളും നിറച്ചാണ് ട്രെയിലര്‍. നവാഗതനായ ജനിത് കാച്ചപ്പിള്ളിയാണ് രചനയും സംവിധാനവും. സര്‍പ്രൈസ് ഹിറ്റായി മാറിയ ഇതിഹാസ നിര്‍മ്മിച്ച എ ആര്‍ കെ മീഡിയയുടെ ബാനറില്‍ രാജേഷ് അഗസ്റ്റിന്‍ ആണ് നിര്‍മ്മാണം

കോമഡി ത്രില്ലര്‍ സ്വഭാവത്തിലാണ് സിനിമ. പ്രേമം ടീമിലെ സിജു വില്‍സണ്‍, കൃഷ്ണശങ്കര്‍, ശബരീഷ്, അല്‍ത്താഫ് സലിം എന്നിവര്‍ ഇടവേളയ്ക്ക് ശേഷം ഒന്നിച്ചെത്തുന്ന ചിത്രവുമാണ് മറിയം വന്ന് വിളക്കൂതി. സേതുലക്ഷ്മിയുടെ മേക്ക് ഓവര്‍ കാരക്ടര്‍ പോസ്റ്ററും ട്രെയിലറിന് മുമ്പ് പുറത്തുവിട്ടിരുന്നു. സിദ്ധാര്‍ത്ഥ് ശിവ, ബേസില്‍ ജോസഫ് എന്നിവരും ചിത്രത്തിലുണ്ട്.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സിനോജ് അയ്യപ്പന്‍ ക്യാമറയും അപ്പു ഭട്ടതിരി എഡിറ്റിംഗും വാസിം-മുരളി സംഗീത സംവിധാനവും. പ്രശാന്ത് പിള്ളയാണ് അഡീഷണല്‍ സോംഗ്‌സ്. വിനായക് ശശികുമാര്‍, ഇമ്പാച്ചി, സന്ദൂപ് നാരായണന്‍, മുരളി കൃഷ്ണന്‍ എന്നിവരാണ് ഗാനരചന. മനു ജഗദ് ആര്‍ട്ട്. വൈശാഖ് രവി കോസ്റ്റിയൂംസ്. റോണക്‌സ് സേവ്യര്‍ മേക്കപ്പ്.

ദിനംപ്രതി കളക്ഷനിൽ കുതിപ്പ്, വാഴ 2 കേരളത്തിൽ നിന്ന് മാത്രം 100 കോടി നേടും: സുരേഷ് ഷേണായി അഭിമുഖം

വിദേശ സഞ്ചാരികളുടെ ഇഷ്ട ഡെസ്റ്റിനേഷനായി കേരളം; വളരുന്ന ടൂറിസം

തുമ്പാട് 2, ആൽഫ... 'PAN INDIAN ഏസ്തറ്റിക് കുഞ്ഞമ്മ' ബോളിവുഡിൽ എത്തി നിൽക്കുമ്പോൾ: അരുൺ അജികുമാർ അഭിമുഖം

He Came... He Blasted; 'കാട്ടാളന്' വേണ്ടി രവി ബസ്രൂർ ഒരുക്കിയ തീം മ്യൂസിക് ശ്രദ്ധ നേടുന്നു

ഷിഫിന ബബിന്‍ പാക്കര്‍ ചിത്രം ഏപ്രില്‍ 6ന് ആരംഭിക്കുന്നു; തുടക്കമിട്ട് തമിഴ് സൂപ്പര്‍ താരം സൂര്യ

SCROLL FOR NEXT