Film Events

ധ്യാന്‍ ശ്രീനിവാസന്റെ രചനയില്‍ മഞ്ജു വാര്യരുടെ അമ്പതാം ചിത്രം, 9MM ദിനില്‍ ബാബു സംവിധാനം

50th film of Manju Warrier Directed by Dhinil Babu

മഞ്ജു വാര്യരുടെ അമ്പതാം ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ദിനില്‍ ബാബു. 9 എം.എം എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഉടന്‍ ചിത്രീകരണമാരംഭിക്കും. ലവ് ആക്ഷന്‍ ഡ്രാമക്ക് ശേഷം അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ധ്യാന്‍ ശ്രീനിവാസനാണ് തിരക്കഥ. മഞ്ജു വാര്യര്‍ക്കൊപ്പം ദിലീഷ് പോത്തന്‍, സണ്ണി വെയ്ന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരും കഥാപാത്രങ്ങളായുണ്ട്.

വിക്രം വേദ, കൈദി എന്നീ സിനിമകള്‍ക്ക് സംഗീതമൊരുക്കിയ സാം സി.എസ് ആണ് സംഗീത സംവിധാനം. വേതാളം, വിവേകം, വിശ്വാസം എന്നീ സിനിമകളുടെ ഛായാഗ്രാഹകന്‍ വെട്രി പളനി സ്വാമിയാണ് ക്യാമറ. യെന്നിക്ക് ബെന്‍ ആണ് ആക്ഷന്‍ കൊറിയോഗ്രഫി.

ആക്ഷന്‍ ത്രില്ലര്‍ സ്വഭാവത്തിലുള്ളതാണ ചിത്രം. ലൗ ആക്ഷന്‍ ഡ്രാമ, റീലീസിന് ഒരുങ്ങുന്ന അജു വര്‍ഗീസ് നായകനായ സാജന്‍ ബേക്കറി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഫന്റാസ്റ്റിക് ഫിലിംസ് നിര്‍മിക്കുന്ന ചിത്രം കൂടിയാണ്. 9എംഎം. വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT