Film Events

ഇനി മാറ്റമില്ല, മമ്മൂട്ടി-മഞ്ജു വാര്യര്‍ ചിത്രം ദി പ്രീസ്റ്റ് മാര്‍ച്ച് 11ന്

സെക്കന്‍ഡ് ഷോ അനുവദിച്ചതിന് പിന്നാലെ കൂട്ടത്തോടെ റിലീസ് പ്രഖ്യാപിച്ച് സിനിമകള്‍. മമ്മൂട്ടിയും മഞ്ജു വാര്യരും കേന്ദ്രകഥാപാത്രങ്ങളാകുന്ന ദി പ്രീസ്റ്റ് മാര്‍ച്ച് 11ന് റിലീസ് ചെയ്യും. ത്രില്ലര്‍ ഗണത്തിലുള്ള സിനിമ നവാഗതനായ ജോഫിന്‍.ടി.ചാക്കോയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയും ആര്‍ ഡി ഇല്യുമിനേഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം.

മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രവുമാണ് ദി പ്രീസ്റ്റ്. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം ബി.ഉണ്ണിക്കൃഷ്ണന്‍, വി.എന്‍ ബാബു എന്നിവരും നിര്‍മ്മാതാക്കളാണ്.

മമ്മൂട്ടിക്കും മഞ്ജു വാര്യര്‍ക്കുമൊപ്പം കൈദി ഫെയിം ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍,ജഗദീഷ്, എന്നിവരും ദ പ്രീസ്റ്റിലുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനിയും ആര്‍.ഡി ഇലുമിനേഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ കൊവിഡിനിടെ പൂര്‍ത്തിയായ രണ്ടാമത്തെ ചിത്രവുമാണ് ദ പ്രീസ്റ്റ്.

ശ്യാം മേനോനും ദീപു പ്രദീപുമാണ് പ്രീസ്റ്റ് തിരക്കഥ. രാഹുല്‍ രാജ് സംഗീത സംവിധാനം.

എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവിതകഥ ‘പൊടി പൊടിച്ച ജീവിതം’ പ്രകാശനം ചെയ്തു​

ത്രില്ലടിച്ച് പ്രേക്ഷകർ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ; 'ദി തേർഡ് മർഡർ' തിയറ്ററുകളിൽ

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT