Film Events

ബിലാലിന് മുമ്പ് മറ്റൊരു ചിത്രം, മമ്മൂട്ടിയെ കാത്ത് ആരാധകര്‍

കൊവിഡ് നിയന്ത്രണങ്ങളോടെ ചിത്രീകരണം പുനരാരംഭിക്കാന്‍ അനുമതി ലഭിച്ചപ്പോള്‍ മറ്റെല്ലാ ഭാഷകള്‍ക്ക് മുമ്പേ സജീവായത് മലയാള ചലച്ചിത്ര മേഖലയായിരുന്നു. മോഹന്‍ലാല്‍ ദൃശ്യം സെക്കന്‍ഡും സുരേഷ് ഗോപി കാവല്‍ അവസാന ഷെഡ്യൂളും ഫഹദ് ഫാസില്‍ സീ യു സൂണ്‍,ഇരുള്‍ എന്നീ സിനിമകളും പൂര്‍ത്തിയാക്കി. ലോക്ക് ഡൗണില്‍ മുടങ്ങിയ പല സിനിമകളും തുടര്‍ചിത്രീകരണത്തിലേക്ക് കടന്നു. പൃഥ്വിരാജ് സുകുമാരന്‍ ജനഗണമന, കോള്‍ഡ് കേസ് എന്നീ സിനിമകളില്‍ ജോയിന്‍ ചെയ്തു. ആസിഫലി സിബി മലയില്‍ ചിത്രം കൊത്ത് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി രാജീവ് രവി ചിത്രം കുറ്റവും ശിക്ഷയും രാജസ്ഥാന്‍ ഷെഡ്യൂളില്‍ ജോയിന്‍ ചെയ്തു. ടൊവിനോ തോമസിനെ നായകനാക്കി കള, കാണേക്കാണേ എന്നീ സിനിമകള്‍ തുടങ്ങി. മമ്മൂട്ടി ഷൂട്ടിംഗിലേക്ക് തിരികെയെത്തുന്ന ചിത്രം ഏതെന്നറിയാനായിരുന്നു ആരാധകരുടെ കാത്തിരിപ്പ്. ലോക്ക് ഡൗണില്‍ മമ്മൂട്ടിയുടെ വിവിധ ഗെറ്റപ്പുകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

കഴിഞ്ഞ ദിവസം മമ്മൂട്ടി പങ്കെടുത്ത ചടങ്ങ്

ബിഗ് ബി രണ്ടാം ഭാഗം ബിലാല്‍ ആദ്യ ഷെഡ്യൂള്‍ തുടങ്ങാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെയായിരുന്നു കൊവിഡ് വ്യാപനവും ലോക്ക് ഡൗണും. നൂറ് ദിവസത്തോളമായിരുന്നു ബിലാലിനായി മമ്മൂട്ടി മാറ്റിവച്ചത്. കേരളത്തിന് പുറമേ കൊല്‍ക്കത്തയിലും ചിത്രീകരണം പ്ലാന്‍ ചെയ്തിരുന്നു.

കൊവിഡ് സാഹചര്യത്തില്‍ ബിലാല്‍ ആയിരിക്കില്ല മമ്മൂട്ടിയുടെ അടുത്ത പ്രൊജക്ട്. സത്യന്‍ അന്തിക്കാട് മമ്മൂട്ടിയെ നായകനാക്കി ആലോചിച്ചിരുന്ന ചിത്രവും മാറ്റിവെച്ചിരിക്കുകയാണ്.

സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്‍ എന്ന സിനിമയുടെ ശേഷിക്കുന്ന ചിത്രീകരണവും ദ പ്രീസ്റ്റ് ഡബ്ബിംഗും പൂര്‍ത്തിയാക്കി മമ്മൂട്ടി അടുത്ത മാസം തന്നെ പുതിയ സിനിമയിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജോഫിന്‍.ടി.ചാക്കോ സംവിധാനം ചെയ്യുന്ന ദ പ്രീസ്റ്റിലെ തന്റെ സീനുകള്‍ കൊവിഡിന് മുമ്പ് തന്നെ മമ്മൂട്ടി പൂര്‍ത്തിയാക്കിയിരുന്നു.

മമ്മൂട്ടിയുടെ താടിനീട്ടിയ പുതിയ ഗെറ്റപ്പ് പുറത്തുവന്നതിന് പിന്നാല ഫാന്‍സ് ഇത് ചേര്‍ത്തുള്ള പോസ്റ്ററുകളും തയ്യാറാക്കിയിരുന്നു. ബിലാലിന് മുമ്പ് മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് മറ്റൊരു ചിത്രം ഒരുക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതോടൊപ്പം രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രം, നവാഗതയായ റത്തീന ഷര്‍ഷാദ് സംവിധാനം ചെയ്യുന്ന സിനിമ, എന്നിവയാണ് മമ്മൂട്ടിയുടേതായി വരാനിരിക്കുന്ന സിനിമകളെന്നറിയുന്നു.

ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Mammootty's next movie 2020, Bilal, Amal Neerad Movie, Renjith Movie, Mammootty to star in Ratheena Sharshad's directorial debut

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT