Film Events

പുതുവര്‍ഷത്തുടക്കത്തില്‍ നവാഗതനായ ജോഫിനൊപ്പം മമ്മൂട്ടി, പ്രധാന റോളില്‍ മഞ്ജുവാര്യരും

THE CUE

2020 തുടക്കത്തില്‍ മമ്മൂട്ടി നായകനാകുന്നത് നവാഗത സംവിധായകന്റെ സിനിമയില്‍. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒരുമിച്ചഭിനയിക്കുന്ന ചിത്രമെന്ന രീതിയില്‍ വാര്‍ത്തകളില്‍ ഇതിനോടകം ഇടം പിടിച്ച സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ തുടങ്ങി. സ്റ്റാന്‍ഡ് അപ്പ് എന്ന സിനിമയ്ക്ക് ശേഷം ആന്റോ ജോസഫും ബി ഉണ്ണിക്കൃഷ്ണനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.

മഞ്ജുവിനൊപ്പം നിഖിലവിമലും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. രാഹുല്‍ രാജാണ് ത്രില്ലര്‍ ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ സിനിമയുടെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിടും. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്‍ എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടി നായകനാകുന്ന ചിത്രവുമാണ് ജോഫിന്‍ ടി ചാക്കോയുടെ സംവിധാനത്തില്‍ ഒരുങ്ങുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്കാണ് മമ്മൂട്ടിയുടെതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ചിത്രത്തില്‍ ഒരു കഴുത്തറപ്പന്‍ പലിശക്കാരനായിട്ടാണ് താരം വേഷമിടുന്നത്. ഷൈലോക്കിലെ മാസ് ലുക്കും ട്രെയിലറുമെല്ലാം ശ്രദ്ധ നേടിയിരുന്നു. മഞ്ജു നായികയായ റോഷന്‍ ആന്‍ഡ്രൂസ് ചിത്രം പ്രതി പൂവന്‍ കോഴി തിയ്യേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

കിലോയ്ക്ക് 2 ദിർഹം, അധിക ബാഗേജിന് ഇളവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ഷാരൂഖ് ഖാന്‍ ഉദ്ഘാടകനായി,പാന്തര്‍ ക്ലബ് ദുബായില്‍ തുറന്നു

നിക്കോളാസ് മദൂറോയും ഭാര്യയും അമേരിക്കയുടെ പിടിയില്‍? കാരക്കാസില്‍ അടക്കം സ്‌ഫോടനങ്ങള്‍; വെനസ്വേലയില്‍ നടക്കുന്നത് എന്ത്?

I AM COMING; വൺ ലാസ്റ്റ് ടൈം റെക്കോർഡുകൾ തൂക്കാൻ ദളപതി വരുന്നു, ജനനായകൻ ട്രെയ്‌ലര്‍

ആരംഭിക്കലാമാ!!! 'തലൈവർ 173' ഒരുക്കുന്നത് 'ഡോൺ' സംവിധായകൻ സിബി ചക്രവർത്തി

SCROLL FOR NEXT