Film Events

55 കോടി മുടക്കുള്ള മാമാങ്കത്തെ തകര്‍ക്കാന്‍ സംഘടിതശ്രമമെന്ന് നിര്‍മ്മാതാവ്, സിനിമ പുറത്തിറക്കാതിരിക്കാന്‍ നീക്കമെന്നും പരാതി 

THE CUE

മമ്മൂട്ടി നായകനായ ബിഗ് ബജറ്റ് ചിത്രം മാമാങ്കം തകര്‍ക്കാന്‍ സംഘടിത ശ്രമമമെന്ന് പോലീസില്‍ പരാതി. സിനിമയുടെ സഹനിര്‍മ്മാതാവ് ആന്റണി ജോസഫ് ആണ് തിരുവനന്തപുരം റേഞ്ച് ഐജിക്ക് പരാതി നല്‍കിയിരിക്കുന്നത്. സിനിമയെ തകര്‍ക്കാന്‍ ബോധപൂര്‍വ ശ്രമമമാണ് നടക്കുന്നതെന്നും പരാതിയിലുണ്ട് സിനിമ റിലീസ് ചെയ്യും മുമ്പ് മോശമാണെന്ന് റിവ്യൂ എഴുതിയ ഫേസ്ബുക്ക് ഗ്രൂപ്പുകളിലെ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉള്‍പ്പടെയാണ് പോലീസിന് നല്‍കിയിരിക്കുന്നത്.

ആരുടെയെങ്കിലും ക്വട്ടേഷനുകള്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഏജന്‍സി ഏറ്റെടുത്തതാണോ എന്ന് സംശയമുണ്ടെന്നും സിനിമയ്ക്ക് എതിരായ പ്രചരണം ഒരേ കേന്ദ്രത്തില്‍ നിന്നാണെന്നും ആന്റണി പരാതിയില്‍ പറയുന്നു. സിനിമ പുറത്തിറക്കാതിരിക്കാനും പരാജയപ്പടുത്താനുമുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും പരാതിയിലുണ്ട്.

സിനിമയുടെ ആദ്യ സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന സജീവ് പിള്ളയുടെ പേരെടുത്ത് പറഞ്ഞാണ് പരാതി. സജീവിന് 21.75 ലക്ഷം രൂപാ നല്‍കിയിട്ടുണ്ടെന്നും സജീവ് പിള്ളയുടെ സംവിധാനത്തില്‍ 13 കോടിയോളം നഷ്ടം സംഭവിച്ചെന്നും നിര്‍മ്മാതാവ് ആരോപിക്കുന്നു. നവമാധ്യമങ്ങളിലൂടെ സജീവ് പിള്ളയുടെ നേതൃത്വത്തില്‍ സിനിമയെ തകര്‍ക്കാന്‍ ബോധപൂര്‍വ ശ്രമമമുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു.

ഡിസംബര്‍ 12നാണ് മാമാങ്കം റിലീസ് നിശ്ചയിച്ചിരിക്കുന്നത്. കാവ്യാ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് നിര്‍മ്മാണം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

''ഇവർ നിങ്ങളെ ബോറടിപ്പിക്കില്ല, ലൈറ്റ് ഫാമിലി എന്‍റർടെയ്‌നർ''; 'മഹാരാജ ഹോസ്റ്റലി'നെ കുറിച്ച് ഷെഫ് നളൻ

ഷാഹി പറഞ്ഞ പോലെ 'ഉന്മാദം' അത്ര ഡാർക്ക് അല്ലാത്ത സിനിമ: കുഞ്ചാക്കോ ബോബൻ

'പാറ്റകള്‍' എന്ന് വിളിച്ചവര്‍ക്ക് മുന്നില്‍ ജെന്‍സിയുടെ വിജയം, സോഷ്യൽ മീഡിയ മുതൽ ധർമേന്ദ്ര പ്രധാന്റെ രാജി വരെ

സാധാരണ പെണ്ണിന് വേണ്ടിയാണല്ലോ നായകനും വില്ലനും അടി ഉണ്ടാക്കുന്നത്, പ്ലൂട്ടോയിൽ ഏലിയന് വേണ്ടിയാണ്: അജു വർഗീസ്

‘കിരീടം’ എന്നെ ഒരുപാട് ഹോണ്ട് ചെയ്ത സിനിമ: കലാഭവൻ ഷാജോൺ

SCROLL FOR NEXT