Film Events

ആഖ്യാനത്തെ അട്ടിമറിച്ച പാരസൈറ്റ് ; 4 ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ കൊറിയന്‍ ബ്ലാക്ക് കോമഡി ത്രില്ലറിന്റെ തിരക്കഥ വായിക്കാം

THE CUE

2019ലെ ഏറ്റവും ശ്രദ്ധിക്കപ്പെടുകയും നിരൂപകപ്രശംസ നേടുകയും ചെയ്ത ചിത്രമായിരുന്നു ‘പാരസൈറ്റ്’. ഇത്തവണത്തെ ഓസ്‌കര്‍ പ്രതീക്ഷയായി നിരൂപകര്‍ നേരത്തേ തന്നെ വിലയിരുത്തുകയും ചെയ്തിരുന്നു. ഒടുവില്‍, മികച്ച ചിത്രം, സംവിധായകന്‍, തിരക്കഥ, അന്യഭാഷാ ചിത്രം എന്നീ പുരസ്‌കാരങ്ങള്‍ പാരസൈറ്റ് സ്വന്തമാക്കി. ബോങ്ങ് ജൂന്‍ ഹോ സംവിധാനം ചെയ്ത കൊറിയന്‍ ചിത്രം ലോകത്തെ പ്രധാന ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കുകയും കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പാം ഡി ഓര്‍ പുരസ്‌കാരം നേടുകയും ചെയ്തിരുന്നു. ആദ്യമായി പാം ഡി ഓര്‍ നേടിയ കൊറിയന്‍ ചിത്രമായിരുന്നു പാരസൈറ്റ്. ചിത്രത്തിന്റെ തിരക്കഥ പുറത്തിറങ്ങിയിട്ടുണ്ട്.

ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സംവിധായകനും ഹാന്‍ ജിന്‍ വോണും ചേര്‍ന്നാണ്. ദക്ഷിണ കൊറിയയിലെ സോള്‍ നഗരത്തില്‍ ജീവിക്കുന്ന മൂന്ന് കുടുംബങ്ങളിലൂടെ വര്‍ഗ്ഗവിവേചനത്തിന്റെയും സാമൂഹിക-സാമ്പത്തിക അസമത്വത്തിന്റെയും കഥ പറയുന്ന ചിത്രമായിരുന്നു പാരസൈറ്റ്. 'മെമ്മറീസ് ഓഫ് മര്‍ഡര്‍', 'മദര്‍', 'സ്നോപിയേഴ്സര്‍', ഓക്ജ, തുടങ്ങിയ സിനിമകളിലൂടെ അന്താരാഷ്ട്ര ശ്രദ്ധ നേടിയ സംവിധായകനായിരുന്നു ബോങ് ജൂണ്‍-ഹോ. ‘ഡെഡ്‌ലൈനാണ്’ ചിത്രത്തിന്റെ തിരക്കഥ പ്രസിദ്ധീകരിച്ചിരിക്കുന്നത്

പാരസൈറ്റിന്റെ തിരക്കഥ വായിക്കാം

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT