Film Events

'തിയറ്റര്‍ ഓപ്പണ്‍ പണ്ണുവാങ്കേ' തൃഷ വീണ്ടും ജെസ്സി, തിയറ്റര്‍ തുറക്കുംമുമ്പ് ഗൗതംമേനോന്റെ ചെറുസിനിമ

വിണ്ണൈത്താണ്ടി വരുവായ എന്ന സിനിമയിലെ നായികാ കഥാപാത്രം ജെസ്സിയെ വീണ്ടും അവതരിപ്പിച്ച് തൃഷാ കൃഷ്ണന്‍. വിണ്ണൈത്താണ്ടി ഒരുക്കിയ ഗൗതം മേനോന്‍ തന്നെയാണ് 'കാര്‍ത്തിക് ഡയല്‍ സെയ്ത എന്‍' എന്ന ഷോര്‍ട്ട് ഫിലിമുമായി ലോക്ക് ഡൗണില്‍ എത്തുന്നത്.

കൊവിഡ് പ്രതിസന്ധി അതിജീവിക്കാനാകുമെന്നും, തിയറ്ററുകള്‍ പഴയത് പോലെ തുറക്കുമെന്നും ആമസോണും നെറ്റ്ഫ്‌ളിക്‌സും ഉള്‍പ്പെടെ നിന്നെ തേടിവരുമെന്നും കാര്‍ത്തിക്കിനോട് ജെസ്സി ഫോണില്‍ പറയുന്നതാണ് ടീസര്‍.

ചിമ്പു അവതരിപ്പിക്കുന്ന കാര്‍ത്തിക് സിനിമാ സംവിധാനം എന്ന സ്വപ്‌നത്തിലെത്തുന്നതായിരുന്നു വിണ്ണൈത്താണ്ടി വരുവായ ക്ലൈമാക്‌സ്. ഗൗതം മേനോന്റെ ഷോര്‍ട്ട് ഫിലിം ടീസറിന് പിന്നാലെ ചിമ്പുവിന്റെ കാര്‍ത്തിക് ആകെ പ്രശ്‌നത്തിലാണോ എന്നാണ് ആരാധകര്‍ ട്വിറ്ററില്‍ ചോദിക്കുന്നത്. ഗൗതം മേനോന്റെ ഒണ്‍റങ്ക എന്റര്‍ടെയിന്‍മെന്റാണ് ഷോര്‍ട്ട് ഫിലിം നിര്‍മ്മിച്ചിരിക്കുന്നത്.

'ടൈറ്റന്‍സ്' ട്രെയ്‌ലര്‍ പുറത്ത്; ഒക്ടോബര്‍ 22ന് തിയറ്ററുകളിലേക്ക്

അവറാച്ചന് അഭിനന്ദനങ്ങളുമായി പൃഥ്വിരാജും മഞ്ജു വാര്യരും സുരാജ് വെഞ്ഞാറമൂടും

കിഷോർ കുമാ‍ർ ​ഗാനത്തിന്റെ അകമ്പടിയിൽ ഷറഫുദ്ദീൻ; "ഫാമിലി ട്രിപ്പ്" ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

വീക്കെന്‍ഡിലും ഹൗസ് ഫുള്‍; ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി ദി തേര്‍ഡ് മര്‍ഡര്‍

രണ്ടാം വാരത്തിലും മുന്നേറി 'ആരം'; സൈജു കുറുപ്പ് ചിത്രം പ്രദർശനം തുടരുന്നു

SCROLL FOR NEXT