‘ലോക്ക് ഡൗണ്‍ കാലത്ത് എന്റെ ഈ രണ്ട് ചിത്രങ്ങള്‍ നിങ്ങള്‍ കാണരുത്’; ആരാധകര്‍ക്ക് ഗൗതം മേനോന്റെ മുന്നറിയിപ്പ്

‘ലോക്ക് ഡൗണ്‍ കാലത്ത് എന്റെ ഈ രണ്ട് ചിത്രങ്ങള്‍ നിങ്ങള്‍ കാണരുത്’; ആരാധകര്‍ക്ക് ഗൗതം മേനോന്റെ മുന്നറിയിപ്പ്

Published on

കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ സിനിമകള്‍ കണ്ട് സമയം ചെലവഴിക്കുന്നവരാണ് കൂടുതല്‍ പേരും. എന്നാല്‍ ഈ കാലയളവില്‍ തന്റെ രണ്ട് ചിത്രങ്ങള്‍ കാണരുതെന്നാണ് സംവിധായകന്‍ ഗൗതം മേനോന്‍ നല്‍കുന്ന മുന്നറിയിപ്പ്. കൊറോണ വൈറസിനെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി രാമനാഥപുരം ജില്ലാ എസ്പി വരുണ്‍ കുമാര്‍ പങ്കുവെച്ച വീഡിയോയിലാണ് ഗൗതം മേനോന്‍ തന്റെ സിനിമകളെ കുറിച്ച് പറയുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ലോക്ക് ഡൗണ്‍ കാലത്ത് സിനിമകള്‍ കാണാം, എന്നാല്‍ തന്റെ രണ്ട് സിനിമകള്‍ കാണരുതെന്ന് ഗൗതം മേനോന്‍ വീഡിയോയില്‍ പറയുന്നു. അച്ചം യെന്‍പതു മടമെയ്യട, യെന്നൈ അറിന്താല്‍ എന്നീ ചിത്രങ്ങളാണ് കണരുതെന്ന് സംവിധായകന്‍ പറയുന്നത്. കാരണം ഈ ചിത്രങ്ങളില്‍ യാത്രാ രംഗങ്ങളുണ്ടെന്നതാണെന്നും ഗൗതംമേനോന്‍ പറയുന്നു.

അച്ചം യെന്‍പതു മടമെയ്യടയില്‍ സിമ്പുവും മഞ്ജിമ മോഹനും അവതരിപ്പിച്ച പ്രധാനകഥാപാത്രങ്ങള്‍ ബുള്ളറ്റില്‍ യാത്ര ചെയ്യുന്ന സീനുകള്‍ ഉണ്ട്. യെന്നൈ അറിന്താലില്‍ അജിത്തും ബേബി അനിഘയും അവതരിപ്പിച്ച കഥാപാത്രങ്ങളും യാത്ര പോകുന്നുണ്ട്. അതിനാലാണ് ഈ സിനിമകള്‍ കാണരുതെന്ന് പറയുന്നതെന്ന് ഗൗതം മേനോന്‍ പറയുന്നു.

‘ലോക്ക് ഡൗണ്‍ കാലത്ത് എന്റെ ഈ രണ്ട് ചിത്രങ്ങള്‍ നിങ്ങള്‍ കാണരുത്’; ആരാധകര്‍ക്ക് ഗൗതം മേനോന്റെ മുന്നറിയിപ്പ്
‘പൃഥ്വി പട്ടിണി കിടന്ന് തയ്യാറെടുപ്പ് നടത്തിയ സിനിമയാണ്’, പൃഥ്വിരാജിനെക്കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍

അതേസമയം തന്റെ തന്നെ വാരണം ആയിരം എന്ന സിനിമ ഈ സമയത്ത് കാണാമെന്നും അദ്ദേഹം പറയുന്നു. ചിത്രത്തില്‍ സൂര്യ അവതരിപ്പിച്ച നായക കഥാപാത്രം കാമുകിയുടെ മരണശേഷം വീട്ടില്‍ തന്നെ ഇരിക്കുകയും, തനിക്കുണ്ടായ നഷ്ടത്തെയും വേദനയെയും അതിജീവിക്കാന്‍ വര്‍ക്കൗട്ട് ചെയ്യുന്ന ദൃശ്യങ്ങളുണ്ടെന്നതുമാണ് ഇതിന് കാരണമായി സംവിധായകന്‍ പറയുന്നത്. തമിഴ്‌നാട്ടില്‍ കൂടുതല്‍ പേരില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ നിരോധനാജ്ഞ ലംഘിക്കരുതെന്നും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും വീഡിയോയില്‍ ഗൗതം മേനോന്‍ ആവശ്യപ്പെടുന്നുണ്ട്.

logo
The Cue
www.thecue.in