Film Events

2020 ഓണത്തിന് ആക്ഷന്‍ ത്രില്ലറുമായി മോഹന്‍ലാല്‍, ബിഗ് ബജറ്റില്‍ ജീത്തു ജോസഫിന്റെ റാം 

THE CUE

മലയാള സിനിമാ വ്യവസായത്തില്‍ പുതുചരിത്രമെഴുതിയ ദൃശ്യം പ്രേക്ഷകരിലെത്തി അഞ്ചാം വര്‍ഷത്തില്‍ അതേ കൂട്ടുകെട്ട്. മോഹന്‍ലാലിനെ നായകനാക്കി ഇത്തവണ ജീത്തു ജോസഫ് ഒരുക്കുന്നത് ഹൈ വോള്‍ട്ടേജ് ആക്ഷന്‍ ത്രില്ലര്‍. ദൃശ്യം പ്രധാനമായും ഇടുക്കിയിലെ ഒരു ഗ്രാമാന്തരീക്ഷത്തില്‍ നിന്ന് കഥ പറഞ്ഞ സിനിമയാണെങ്കില്‍ റാം മൂന്നിലേറെ രാജ്യങ്ങളിലൂടെ സഞ്ചരിക്കുന്ന ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമാണ്.

ദൃശ്യം പോലൊരു സിനിമ ആവര്‍ത്തിക്കാന്‍ താല്‍പ്പര്യമില്ല. റാം എന്നാണ് മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര്. ദൃശ്യത്തിന് ശേഷം മോഹന്‍ലാലിനെ വച്ചൊരു സിനിമ ചെയ്യുമ്പോള്‍ പ്രതീക്ഷ വളരെ ഉയരെയാണ്. അതുകൊണ്ട് അദ്ദേഹത്തിന് യോജിക്കുന്ന കഥാപാത്രത്തിനും കഥയ്ക്കുമായി കാത്തിരിക്കുകയായിരുന്നുവെന്ന് ജീത്തു ജോസഫ് ദ ക്യുവിനോട് പറഞ്ഞു

മോഹന്‍ലാലിന് നായികയായി എത്തുന്നത് ത്രിഷയാണ്. ലാലും തൃഷയും ആദ്യമായി ഒന്നിക്കുന്ന ചിത്രവുമാണ് റാം. റാം എന്ന കഥാപാത്രത്തിന്റെ ഭാര്യയായ ഡോക്ടറുടെ റോളിലാണ് തൃഷ. ബോളിവുഡ് താരം ആദില്‍ ഹുസൈന്‍ പ്രധാന റോളില്‍ റാമില്‍ ഉണ്ട്.

മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേരാണ് റാം. ഞാന്‍ ചെയ്ത ത്രില്ലര്‍ സ്വഭാവമുള്ള സിനിമകള്‍ ദൃശ്യവും,മെമ്മറീസുമാണ്. റാം അത്തരമൊരു ത്രില്ലര്‍ അല്ല. ഞാന്‍ മുമ്പ് ചെയ്തതില്‍ വ്യത്യസ്ഥമായ സിനിമയാണ്. ജനുവരി 5ന് കൊച്ചിയില്‍ ഷൂട്ട് തുടങ്ങും. കെയ്‌റോ അല്ലെങ്കില്‍ ഉസ്‌ബെക്കിസ്ഥാന്‍ ആണ് ഒരു ലൊക്കേഷന്‍, പിന്നെ കൊളംബോയില്‍ കുറച്ച് ഭാഗമുണ്ട്. പിന്നെ വിദേശത്ത് ചിത്രീകരിക്കുന്നത് യുകെയിലാണ്. കൊച്ചിക്കും ചെന്നൈയ്ക്കും പുറമേ ധനുഷ്‌കോടിയിലും ഡല്‍ഹിയില്‍ ഷൂട്ട് ചെയ്യും. 
ജീത്തു ജോസഫ്

അഭിഷേക് ഫിലിംസിന്റെ ബാനറില്‍ രമേഷ് പിള്ള, സുധന്‍ എസ് പിള്ള എന്നിവരാണ് നിര്‍മ്മാണം. പാഷന്‍ സ്റ്റുഡിയോസും നിര്‍മ്മാണ പങ്കാളികളാണ്. ജീത്തു ജോസഫിന്റെ ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റിലാണ് റാം. മോഹന്‍ലാലിന്റെ ഹൈ വോള്‍ട്ടേജ് ആക്ഷന്‍ രംഗങ്ങളായിരിക്കും സിനിമയുടെ ഹൈലൈറ്റ് എന്നറിയുന്നു. വി എസ് വിനായക് ആണ് എഡിറ്റിംഗ്. ലിന്റാ ജീത്തു കോസ്റ്റിയൂം ഡിസൈനിംഗ്. ടോണി മാഗ്മിത്ത് ആണ് വിഎഫ്ക്‌സ്. ആശിര്‍വാദ് സിനിമാസും മാക്‌സ് ലാബുമാണ് റിലീസ്.

ഇന്ദ്രജിത്ത്, സിദ്ദീഖ്, ലിയോണാ ലിഷോയ്, ഇര്‍ഷാദ് എന്നിവരും ചിത്രത്തിലുണ്ട്. കൊച്ചി ലെ മെറിഡിയനില്‍ വച്ചാണ് തിങ്കളാഴ്ച വൈകിട്ട് റാം സിനിമയുടെ ലോഞ്ച് നടന്നത്. മോഹന്‍ലാല്‍, ജീത്തു ജോസഫ്, തൃഷ, ആദില്‍ ഹുസൈന്‍, സിദ്ദീഖ്, ആന്റണി പെരുമ്പാവൂര്‍, ലിബര്‍ട്ടി ബഷീര്‍, സംവിധായന്‍ ജോഷി, വൈശാഖ്, ഉദയകൃഷ്ണ, ലിന്റാ ജീത്തു എന്നിവര്‍ ലോഞ്ചില്‍ പങ്കെടുത്തു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഫാസ്റ്റ് ഫില്ലിംഗ് ഷോകളും ഹൗസ് ഫുൾ ഷോകളും, പഞ്ചവത്സര പദ്ധതി രണ്ടാം വാരത്തിൽ

SCROLL FOR NEXT