Film Events

75 കോടിയില്‍ ജയസൂര്യയുടെ കത്തനാര്‍, ത്രീഡി ചിത്രത്തിന്റെ നിര്‍മ്മാണം ഗോകുലം ഗോപാലന്‍ ഏറ്റെടുത്തു

THE CUE

ജയസൂര്യയുടെ കടമറ്റത്ത് കത്തനാര്‍ വരുന്നത് വമ്പന്‍ ബജറ്റില്‍. 75 കോടി മുടക്കുമുതലില്‍ ഒരുങ്ങുന്ന സിനിമയുടെ നിര്‍മ്മാണം ഗോകുലം ഗോപാലന്റെ നേതൃത്വത്തിലുള്ള ശ്രീ ഗോകുലം മുവീസ് ഏറ്റെടുത്തു. ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ പ്രൊജക്ടുമാണ് കത്തനാര്‍. ഫിലിപ്‌സ് ആന്‍ഡ് ദ മങ്കിപെന്‍ സംവിധായകരില്‍ ഒരാളായ റോജിന്‍ തോമസ് ആണ് കത്തനാര്‍ സംവിധാനം ചെയ്യുന്നത്.

ഫ്രൈഡേ ഫിലിം ഹൗസ് ആണ് നേരത്തെ ഈ സിനിമ പ്രഖ്യാപിച്ചിരുന്നത്. ആര്‍ രാമാനന്ദ് ആണ് കത്തനാറിന്റെ തിരക്കഥ. ഫാന്റസി ത്രില്ലര്‍ സ്വഭാവത്തിലായിരിക്കും ചിത്രം.

ജയസൂര്യയെ നായകനാക്കി അപ്പോസ്തലന്‍ എന്ന ബിഗ് ബജറ്റ് ചിത്രവും പ്രഖ്യാപിച്ചിട്ടുണ്ട്. കെ എസ് ബാവയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നിവിന്‍ പോളിയും മോഹന്‍ലാലും ഒന്നിച്ച കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന് ശേഷം ഗോകുലം നിര്‍മ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രം കൂടിയാണ് കത്തനാര്‍.

ജയസൂര്യയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ ആട് സീരീസിലെ മൂന്നാം ഭാഗം ആട് ത്രീയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതും വന്‍ ബജറ്റിലാണ് ഒരുങ്ങുന്നത്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ആട് ത്രീ ഫ്രൈഡേ ഫിലിം ഹൗസാണ് നിര്‍മ്മിക്കുന്നത്. പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന വെള്ളം ആണ് ജയസൂര്യയുടെ അടുത്ത റിലീസ്.നീല്‍ ഡി കുഞ്ഞയാണ് ക്യാമറ. രാഹുല്‍ സുബ്രഹ്മണ്യന്‍ സംഗീത സംവിധാനം.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT