Film Events

ഷോണ്‍ കോണറി വിടവാങ്ങി, ആദ്യ ജെയിംസ് ബോണ്ട് ചിത്രത്തിലെ നായകന്‍

ആദ്യ ജെയിംസ് ബോണ്ട് ചിത്രത്തിലെ നായകനായ ഷോണ്‍ കോണറി അന്തരിച്ചു. 90 വയസ്സായിരുന്നു. ലണ്ടനിലെ ബഹമാസില്‍ ഉറക്കത്തിലായിരുന്നു മരണം. കുറച്ചുനാളായി രോഗബാധിതനായിരുന്നു. ബോണ്ട് സീരീസിലെ ഏഴ് ചിത്രങ്ങളില്‍ അദ്ദേഹം വിഖ്യാത കഥാപാത്രമായെത്തി. 1962 ല്‍ ഇറങ്ങിയ ഡോ. നോ മുതല്‍ ഫ്രം റഷ്യ വിത്ത് ലൗ, ഗോള്‍ഡ് ഫിംഗര്‍, തണ്ടര്‍ബോള്‍, യൂ ഓണ്‍ലി ലീവ് ടൈവസ്, ഡയമണ്ട് ആര്‍ ഫോറെവര്‍, 83 ല്‍ റിലീസായ നെവര്‍ സേ നെവര്‍ എഗെയ്ന്‍ എന്നീ ചിത്രങ്ങളിലാണ് അദ്ദേഹം ബോണ്ടായെത്തിയത്.

1988 ല്‍ ദ അണ്‍ടച്ചബിള്‍സ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഓസ്‌കര്‍ ലഭിച്ചിട്ടുണ്ട്. മൂന്ന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങല്‍, രണ്ട് ബാഫ്റ്റ അംഗീകാരങ്ങള്‍ എന്നിവയും സ്വന്തം പേരിലാക്കിയിട്ടുണ്ട്. ഫൈന്‍ഡിങ് ഫോറസ്റ്റര്‍, ഡ്രാഗണ്‍ ഹാര്‍ട്ട്, മര്‍ഡര്‍ ഓണ്‍ ദ ഓറിയന്റ് എക്‌സ്പ്രസ്, ദ റോക്ക്, ദ ഹണ്ട് ഓഫ് ഒക്ടോബര്‍, ഇന്‍ഡ്യാന ജോണ്‍സ്, ദ ലാസ്റ്റ് ക്രൂസേഡ്, തുടങ്ങിയവ പ്രധാന ചിത്രങ്ങളാണ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

1930 ഓഗസ്റ്റ് 25 ന് സ്‌കോട്‌ലന്‍ഡിലെ എഡിന്‍ബറോയിലായിരുന്നു ജനനം. 1951 ലായിരുന്നു ഹോളിവുഡ് പ്രവേശം. രണ്ടായിരത്തില്‍ സര്‍ പദവിക്കും അര്‍ഹനായി.ഒട്ടേറെ ആനിമേഷന്‍ സിനിമകളില്‍ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയും ശ്രദ്ധേയനായി.

james bond Actor Sean Connary Dies at the Age of 90

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

SCROLL FOR NEXT