ഇനി തമിഴ് ഗരുഡൻ, ഉണ്ണി മുകുന്ദനും സൂരിയും ശശികുമാർ ഒന്നിച്ചെത്തുന്ന ആക്ഷൻ ചിത്രം ഉണ്ണി മുകുന്ദൻ വീണ്ടും നായക കഥാപാത്രമായി തമിഴിലെത്തുന്ന ചിത്രമാണ് ആർ എസ് ദുരൈ സെന്തിൽകുമാർ സംവിധാനം ചെയ്യുന്ന ഗരുഡൻ.
സൂരി, ഉണ്ണി മുകുന്ദൻ, ശശികുമാർ എന്നിവർക്കൊപ്പം സമുദ്രക്കനി, രേവതി ശർമ്മ, ശിവദ നായർ, മൈം ഗോപി, മൊട്ടായി രാജേന്ദ്രൻ, തുടങ്ങിയവരും താരനിരയിൽ ഉൾപ്പെടുന്നു. സിനിമയുടെ ടൈറ്റിൽ വീഡിയോ പുറത്തുവന്നു.
യുവൻ ശങ്കർ രാജയുടെ സംഗീതവും ആർതർ എ വിൽസൺ ഛായാഗ്രഹണവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ കഥ സംവിധായകൻ വെട്രിമാരനാണ് എഴുതിയിരിക്കുന്നത്. പ്രദീപ് ഇ.രാഘവ് എഡിറ്റിംഗും ജി.ദുരൈരാജും കലാസംവിധാനത്തിന് മേൽനോട്ടം വഹിക്കുന്നു.
ലാർക്ക് സ്റ്റുഡിയോസിന്റെ ബാനറിൽ കെ. കുമാർ നിർമ്മിച്ച ഈ ആക്ഷൻ പാക്ക് എന്റർടെയ്‌നർ അതിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കി ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ അവസാന ഘട്ടത്തിലാണ്.