Film Events

ഫിലിം ചേംബര്‍ തലപ്പത്ത് ജി.സുരേഷ് കുമാര്‍,പുതിയ പ്രസിഡന്റ്

ചലച്ചിത്ര വ്യവസായത്തിലൂന്നിയ സംഘടനകളുടെ കേന്ദ്രസംവിധാനമായ കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റായി ജി.സുരേഷ് കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് കൂടിയായ നിര്‍മ്മാതാവ് സുരേഷ് കുമാര്‍ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസമുണ്ടാകും. രേവതി കലാമന്ദിര്‍ എന്ന നിര്‍മ്മാണ വിതരണ കമ്പനിയുടെ ഉടമയാണ് ജി.സുരേഷ് കുമാര്‍. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്കും മത്സരമുണ്ട്. ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍, ഫിയോക്, ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ തുടങ്ങിയ സംഘടനകളുടെ അപെക്‌സ് ബോഡി കൂടിയാണ് ഫിലിം ചേംബര്‍.

ട്രഷറര്‍ ആയി സാഗാ അപ്പച്ചനും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സിയാദ് കോക്കറും, കാവ്യചന്ദ്രികാ അസീസുമാണ് മത്സരിക്കുന്നത്. എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് നിര്‍മ്മാതാക്കളില്‍ നിന്ന് പത്തൊമ്പത് നോമിനേഷനുകളാണ് ഉള്ളത്. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ആന്റോ ജോസഫ്, മുകേഷ് ആര്‍ മേത്ത. സന്ദീപ് സേനന്‍ (ഉര്‍വശി തിയറ്റേഴ്‌സ്), സന്തോഷ് ദാമോദരന്‍(ദാമര്‍ സിനിമ), വര്‍ണ്ണചിത്ര സുബൈര്‍, ആല്‍വിന്‍ ആന്റണി, ബി.രാകേഷ്, ഷാജി നടേശന്‍, രജപുത്ര രഞ്ജിത്ത്, ലിസ്റ്റിന്‍ സ്റ്റീഫന്‍, കല്ലിയൂര്‍ ശശി,സന്തോഷ് പവിത്രം തുടങ്ങിയവരും. വിതരണക്കാരുടെ സംഘടനയെ പ്രതിനിധീകരിച്ച് കലാസംഗം ഹംസ, മുരളി ഫിലിംസ് മാധവന്‍ നായര്‍, സെന്‍ട്രല്‍ പിക്‌ചേഴ്‌സിനെ പ്രതിനിധീകരിച്ച് അലക്‌സ് ജോര്‍ജ് തുടങ്ങിയവരും.

സെക്കന്‍ഡ് ഷോ അനുവദിക്കാത്തത് മൂലം സിനിമാ മേഖല നേരിടുന്ന കടുത്ത പ്രതിസന്ധി മറികടക്കാന്‍ പ്രതിഷേധ പരിപാടികളുമായി നീങ്ങാന്‍ ഫിലിം ചേംബര്‍ തീരുമാനിച്ചിരുന്നു. ഫെബ്രുവരി, മാര്‍ച്ച് റിലീസുകള്‍ കൂട്ടത്തോടെ മാറ്റിവെക്കേണ്ടി വന്നത് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കിയിട്ടുണ്ട്. സെക്കന്‍ഡ് ഷോ അനുവദിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്ക് തുടര്‍ച്ചയായ നിവേദനങ്ങള്‍ നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നാണ് ചേംബര്‍ പറയുന്നത്.

പഠിക്കുന്ന കാലം വരെ മലയാളം സിനിമകള്‍ കണ്ടിട്ടേയില്ല, ആദ്യമായി കണ്ടത് ആ ഷൈന്‍ ടോം ചിത്രം: കതിര്‍

സൗഹൃദങ്ങളും വ്യക്തിബന്ധങ്ങളും സിനിമയ്ക്കായി ഉപയോ​ഗിച്ചിട്ടില്ല, രണ്ടും രണ്ടാണ്: അരുണ്‍ ചെറുകാവില്‍

കടൽ ഇങ്ങനെ കേറും, കൊറേ സാധനങ്ങൾ കൊണ്ടുപോകും, ഈ തീരത്ത് തന്നെ ഞങ്ങൾ തകർന്ന് തീരും | കടൽ കവരുന്ന കണ്ണമാലി | News Documentary

സാഗര്‍ ഏലിയാസ് ജാക്കിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് ഓഡീഷനിലൂടെ, അതിലും ഒരു ഭാഗ്യം ലഭിച്ചിരുന്നു: സുധി കോപ്പ

മൈക്കിള്‍ ജാക്സന്‍റേത് പോലുള്ള ഗാനങ്ങള്‍ ചെയ്യണമെന്ന് വലിയ ആഗ്രഹമായിരുന്നു: വിധു പ്രതാപ്

SCROLL FOR NEXT