Film Events

'ഗൂഢാചാരി 2' സെറ്റിൽ അപകടം;ഇമ്രാൻ ഹാഷ്മിക്ക് പരിക്ക് ; സെറ്റിൽ സംഭവിച്ചത്

ആദിവി ശേഷ്- വിനയ് കുമാർ സിരിഗിനിദി ചിത്രം 'ഗൂഢാചാരി 2' സെറ്റിൽ അപകടം; ബോളിവുഡ് താരം ഇമ്രാൻ ഹാഷ്മിക്ക് പരിക്ക്

പാൻ-ഇന്ത്യൻ ചിത്രമായ ഗൂഡാചാരി 2 ൽ ആദിവിശേഷിനൊപ്പം അഭിനയിക്കുന്ന ബോളിവുഡ് താരം ഇമ്രാൻ ഹാഷ്മിക് പരിക്ക്. ഗൂഡാചാരി 2 ന്റെ ഹൈദരാബാദ് ഷെഡ്യൂളിൽ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുമ്പോഴാണ് അദ്ദേഹത്തിന് പരിക്കേറ്റത്. ആക്ഷനിടയിൽ ഉയർന്നു ചാടുന്ന ഒരു രംഗം ചിത്രീകരിക്കുമ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് സൂചന. അദ്ദേഹത്തിന്റെ കഴുത്തിനാണ് പരിക്കേറ്റിരിക്കുന്നത്. താടിയെല്ലിനു താഴെ മുറിവേറ്റ നടന്റെ മുഖത്തിന്റെ ഫോട്ടോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

സ്പൈ ആക്ഷൻ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. പവൻ കല്യാൺ നായകനായ ഒജി എന്ന ചിത്രത്തിന് ശേഷം ഇമ്രാൻ ഹാഷ്മി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് 'ഗൂഢാചാരി 2'. വിനയ് കുമാർ സിരിഗിനിദി സംവിധാനം ചെയ്യുന്ന ഈ ചിത്രം, പീപ്പിൾ മീഡിയ ഫാക്ടറി, അഭിഷേക് അഗർവാൾ ആർട്സ്, എകെ എൻ്റർടെയ്ൻമെന്റ്സ് എന്നിവയുടെ ബാനറിൽ ടിജി വിശ്വ പ്രസാദ്, അഭിഷേക് അഗർവാൾ, വിവേക് കുചിബോട്ടിലാ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

സൂപ്പർ ഹിറ്റ് സ്പൈ ത്രില്ലർ ചിത്രമായ ഗൂഡാചാരിയുടെ ആറാം വാർഷികത്തിൽ, ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ നിന്നുള്ള ആവേശകരമായ നിമിഷങ്ങൾ ആദിവി ശേഷ് സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ചിരുന്നു. 2025 പകുതിയോടെ ബ്രഹ്മാണ്ഡ റിലീസായി പ്ലാൻ ചെയ്യുന്ന ഗൂഢാചാരി 2, ബഹുഭാഷാ ചിത്രമായാവും പ്രേക്ഷകർക്ക് മുന്നിലെത്തുക. ആദിവി ശേഷിനൊപ്പം ചേർന്ന് സംവിധായകൻ വിനയ് കുമാർ തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT