Film Events

'ഈശോ'യില്‍ പുതിയ വിവാദം, ഫിലിം ചേംബറില്‍ രജിസ്റ്റര്‍ ചെയ്തില്ലെന്ന് പ്രതിനിധികള്‍

ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന 'ഈശോ' എന്ന സിനിമയെ ചൊല്ലി പുതിയ വിവാദം. ഈശോ എന്ന പേരും സിനിമയും ഫിലിം ചേംബറില്‍ രജിസ്റ്റര്‍ ചെയ്തില്ലെന്നാണ് ഭാരവാഹികളില്‍ ചിലര്‍ മാധ്യമങ്ങളെ അറിയിച്ചത്. സിനിമയുടെ പേരും രജിസ്‌ട്രേഷനും ഫിലിം ചേംബര്‍ എക്‌സിക്യുട്ടീവ് ചേര്‍ന്ന ശേഷമായിരിക്കും അംഗീകരിക്കുകയെന്നും അംഗങ്ങള്‍.

'ഈശോ' എന്ന പേരും സിനിമയുടെ ടാഗ് ലൈന്‍ ആയ നോട്ട് ഫ്രം ബൈബിള്‍ എന്നതും ക്രിസ്ത്യന്‍ മതവികാകാരം വ്രണപ്പെടുത്തുന്നതാണെന്ന് ക്രിസ്ത്യന്‍ സംഘടനകള്‍ ആരോപിച്ചിരുന്നു. സിനിമയുടെ പേര് മാറ്റണമെന്നാണ് ഇവരുടെ ആവശ്യം.

നാദിര്‍ഷയുടെ ദിലീപ് ചിത്രം കേശു ഈ വീട്ടിന്റെ നാഥന്‍ പേര് മാറ്റണമെന്നും ഇതേ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. നോട്ട് ഫ്രം ബൈബിള്‍ എന്ന ടാഗ് ലൈന്‍ മാറ്റാമെന്നും സിനിമയുടെ പേര് ഉള്ളടക്കം ആവശ്യപ്പെടുന്നതിനാല്‍ ഇട്ടതാണെന്നും ക്രിസ്ത്യന്‍ വിശ്വാസത്തെ അവഹേളിക്കുന്നതല്ലെന്നും നാദിര്‍ഷ വിശദീകരിച്ചിരുന്നു.

പേരുകള്‍ മാറ്റാന്‍ ഉദ്ദേശമില്ലെന്നും നാദിര്‍ഷ വ്യക്തമാക്കിയിരുന്നു. ഈശോയും, കേശുവും ഇറങ്ങിയ ശേഷം ആ സിനിമകള്‍ മതവികാരം വ്രണപ്പെടുത്തിയാല്‍ പറയുന്ന ഏത് ശിക്ഷക്കും തയ്യാറാണെന്നും നാദിര്‍ഷ സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. സുനീഷ് വാരനാട് ആണ് ഈശോയുടെ തിരക്കഥ. സജീവ് പാഴൂരിന്റെ രചനയിലാണ് കേശു ഈ വീടിന്റെ നാഥന്‍.

നാദിര്‍ഷയുടെ ഫേസ്ബുക്ക് കുറിപ്പ്‌

എന്റെ പ്രിയ സഹോദരന്മാരുടെ ശ്രദ്ധയ്ക്ക് . ഞാൻ ഏറെ ബഹുമാനിക്കുന്ന ദൈവപുത്രനായ

ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ല . ഇത് കേവലം ഒരു കഥാപാത്രത്തിന്റെ പേര് മാത്രം (ഈ സിനിമക്ക് എതിരെ പ്രവർത്തിക്കുന്നവർ അറിയാൻ വേണ്ടി മാത്രം ) അതുകൊണ്ട് ക്രിസ്ത്യൻ സമുദായത്തിലെ എന്റെ പ്രിയപ്പെട്ട സഹോദരങ്ങൾക്ക് വിഷമമുണ്ടായതിന്റെ പേരിൽ മാത്രം not from the bible എന്ന ടാഗ്line മാത്രം

മാറ്റും . അല്ലാതെ

തൽക്കാലം 'ഈശോ ' എന്ന ടൈറ്റിലും, 'കേശു ഈ വീടിന്റെ നാഥൻ ' എന്ന ടൈറ്റിലും മാറ്റാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല .

എല്ലാ മത വിഭാഗത്തിലും പെട്ട ഒരുപാട് സുഹൃത്തുക്കൾ ഉള്ള , എല്ലാ മത വിഭാഗങ്ങളെയും ഒരേ പോലെ ആദരിക്കാൻ മനസ്സുള്ള ഒരു കലാകാരൻ എന്ന നിലക്ക് , ആരുടേയും മനസ്സ് വേദനിപ്പിക്കാനും , വ്രണപ്പെടുത്താനും തക്ക സംസ്കാര ശൂന്യനല്ല ഞാൻ . 'കേശു ഈ വീടിന്റെ നാഥൻ ' ഈശോ ' എന്നീ സിനിമകൾ ഇറങ്ങിയ ശേഷം ആ സിനിമയിൽ ഏതെങ്കിലും തരത്തിൽ മത വികാരം വ്രണപ്പെടുന്നുവെങ്കിൽ നിങ്ങൾ പറയുന്ന ഏതു ശിക്ഷക്കും ഞാൻ തയ്യാറാണ് . അതുവരെ ദയവ് ചെയ്ത് ക്ഷമിക്കുക .

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT