Film Events

ഷൈലോക്കിനോട് മത്സരമുണ്ടോ? ദുല്‍ഖറിന്റെ മറുപടി 

ഷൈലോക്കിനോട് മത്സരമുണ്ടോ? ദുല്‍ഖറിന്റെ മറുപടി

THE CUE

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പുതിയ ചിത്രമാണ് വരനെ ആവശ്യമുണ്ട്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം തിയ്യേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മമ്മൂട്ടി നായകനായ അജയ് വാസുദേവ് ചിത്രം ഷൈലോക്കും തിയേറ്ററുകളിലുണ്ട്. എന്നാല്‍ വാപ്പച്ചിയുമായിട്ട് ഒരു മത്സരമോ താരതമ്യമോ ഇല്ലെന്ന് ദുല്‍ഖര്‍ പറയുന്നു. മമ്മൂട്ടി ചിത്രവുമായി ഒരു മത്സരമുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് 'ഈക്ക്വല്‍സിനെ തമ്മില്‍ ക്ലബ് ചെയ്യിപ്പിക്കുന്നതല്ലെ നല്ലതെ'ന്നായിരുന്നു താരത്തിന്റെ മറുപടി.

ഈക്ക്വല്‍സിനെ തമ്മില്‍ ക്ലബ് ചെയ്യിപ്പിക്കുന്നതല്ലെ നല്ലത്, അങ്ങോട്ടേയ്ക്ക് ഞാന്‍ നോക്കാറേ ഇല്ല.
ദുല്‍ഖര്‍ സല്‍മാന്‍

‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച കൊച്ചിയില്‍ വെച്ചു നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ദുല്‍ഖറിനൊപ്പം കല്യാണി പ്രിയദര്‍ശന്‍, അനൂപ് സത്യന്‍, മേജര്‍ രവി, ജോണി ആന്റണി, അല്‍ഫോണ്‍സ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു. ലാലു അലക്‌സ്, ഉര്‍വശി, കെപിഎസി ലളിത, വഫാ ഖദീജ, ലാല്‍ ജോസ്, ജോണി ആന്റണി, സിജു വില്‍സണ്‍, സന്ദീപ് രാജ്, മീര കൃഷ്ണന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

മുകേഷ് മുരളീധരനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് അല്‍ഫോണ്‍സ് ജോസഫ് ഈണം നല്‍കിയിരിക്കുന്നു. ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയര്‍ ഫിലിംസും എംസ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT