Film Events

സുരേഷ് ഗോപിയുടെ ഫാന്‍ ബോയിയാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍

THE CUE

സുരേഷ് ഗോപിയുടെ ഫാന്‍ ബോയിയാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍. വാപ്പിച്ചിക്കൊപ്പം അഭിനയിച്ച സുരേഷ് ഗോപിക്കും ശോഭനക്കും ഒപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമെന്നും ദുല്‍ഖര്‍ സല്‍മാന്‍.

ഇടവേളക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും പ്രേക്ഷകരിലെത്തിയ ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമ നിര്‍മ്മിച്ചതും ദുല്‍ഖര്‍ സല്‍മാന്‍ ആണ്. അനൂപ് സത്യനാണ് സംവിധാനം. സുരേഷ് ഗോപിയില്‍ നിന്നും ശോഭനയില്‍ നിന്നും കണ്ട് പഠിക്കാന്‍ ഒരു പാട് ഉണ്ടെന്നും ദുല്‍ഖര്‍ സല്‍മാന്‍. മാധ്യമം അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

സുരേഷേട്ടന്റെയൊക്കെ ഫാന്‍ ബോയിയാണ് ഞാന്‍. അവരുടെ കൂടെ അഭിനയിക്കാന്‍ ഒരു പേടിയും തോന്നിയില്ല. കണ്ടുപഠിക്കാന്‍ ഒരു പാടുണ്ട്. സുരേഷേട്ടനുമായി ഒരു പാട് സമയം ചെലവഴിച്ചു. അത് ശരിക്കും എന്‍ജോയ് ചെയ്തു. അവരുടെ പ്രൊഫഷനോടുള്ള താല്‍പ്പര്യവും എനര്‍ജിയും കണ്ട് പഠിക്കാനായത് അനുഗ്രഹമാണ്
ദുല്‍ഖര്‍ സല്‍മാന്‍ 

നിര്‍മ്മാണത്തിലും അഭിനയത്തിലുമാണ് ഇപ്പോഴത്തെ ശ്രദ്ധയെന്നും സംവിധാനത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ദുല്‍ഖര്‍ സല്‍മാന്‍. സുകുമാരക്കുറുപ്പിന്റെ ജീവിതം പ്രമേയമായ കുറുപ്പ് ആണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പുതിയ സിനിമ. ശ്രീനാഥ് രാജേന്ദ്രന്‍ ആണ് സംവിധാനം.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT