Film Events

രജനികാന്ത് കാണാന്‍ തയ്യാറാകുന്നില്ല; 'ദര്‍ബാര്‍' നഷ്ടത്തില്‍ നിരാഹാരമിരിക്കാന്‍ വിതരണക്കാര്‍

രജനികാന്ത് നായകനായി ഏറ്റവുമൊടുവില്‍ തിയേറ്ററിലെത്തിയ ചിത്രമായിരുന്നു ദര്‍ബാര്‍. എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ചിത്രം നാലായിരത്തോളം തിയേറ്ററുകളില്‍ റിലീസ് ചെയ്തുവെങ്കിലും 70 കോടിയോളം നഷ്ടമുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ടുകളില്‍. ചിത്രമുണ്ടാക്കിയ നഷ്ടം രജനികാന്ത് നികത്തണമെന്നാവശ്യപ്പെട്ട് വിതരണക്കാര്‍ കഴിഞ്ഞയാഴ്ച രംഗത്തെത്തിയിരുന്നു.രജനിയെ കാണാനുള്ള വിതരണക്കാരുടെ ശ്രമങ്ങള്‍ തടയുന്നതിനെ തുടര്‍ന്ന് നിരാഹാര സത്യാഗ്രഹമിരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍.

കഴിഞ്ഞ ആഴ്ച ഞങ്ങള്‍ രജനിയെ കണ്ട് സാഹചര്യങ്ങള്‍ വ്യക്തമാക്കാന്‍ ശ്രമിച്ചിരുന്നു. വിതരണക്കാര്‍ക്ക് വലിയ നഷ്ടമാണ് ഉണ്ടായത്. താരത്തെ കാണാന്‍ ശ്രമിച്ചുവെങ്കിലും പൊലീസ് വീട്ടില്‍ തടയുകയാണ്, അദ്ദേഹം ഞങ്ങളെ കാണാന്‍ കൂടി ശ്രമിക്കുന്നില്ല എന്നത് നിരാശാജനകമാണ്. അതുകൊണ്ട് ഞങ്ങള്‍ നിരാഹാരമിരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
വിതരണക്കാര്‍

200 കോടി രൂപ ബജറ്റില്‍ ലൈക്ക പ്രൊഡക്ഷന്‍സാണ് ദര്‍ബാര്‍ നിര്‍മിച്ചത്. ചിത്രത്തിനായി 108 കോടിയാണ് താരം വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. നഷ്ടത്തിന്റെ ഒരു വിഹിതമെങ്കിലും നല്‍കാന്‍ രജനികാന്ത് തയ്യാറാകണമെന്നും വിതരണക്കാര്‍ പറയുന്നു. ജനുവരി ഒന്‍പതിനായിരുന്നു പൊങ്കല്‍ റിലീസായി ചിത്രം തിയേറ്ററിലെത്തിയത്. നയന്‍താരായിരുന്നു ചിത്രത്തിലെ നായിക. മുന്‍പ് രജനി നായകനായ ലിംഗ എന്ന ചിത്രം നഷ്ടത്തിലായപ്പോഴും വിതരണക്കാര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കേസിന്റെ ഭാഗമാകാൻ റെഡി അല്ലേ; 'പെണ്ണ് കേസ്' നാളെ തിയറ്ററുകളിൽ

'2007 കാലഘട്ടത്തിൽ ഒരു സ്ത്രീ നടത്തിയ തട്ടിപ്പിൽ നിന്ന് പ്രചോദനം കൊണ്ട സിനിമ'; പെണ്ണ് കേസിനെക്കുറിച്ച് സംവിധായകൻ

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍

ഓസ്കർ 2026; മികച്ച ചിത്രത്തിനായുള്ള നാമനിർദേശപട്ടികയിൽ ഇടം നേടി കാന്താരയും തൻവി ദി ഗ്രേറ്റും

ഇന്ത്യൻ സംഗീതത്തിന്‍റെയും കലകളുടെയും സംഗമം “രംഗോത്സവ് – ദ് ഇന്ത്യൻ നൈറ്റ്” ഈ മാസം 18ന് ഷാർജയിൽ

SCROLL FOR NEXT