Film Events

‘ചുറ്റുമുള്ളവരുടെ ആരോഗ്യമാണ് പ്രധാനം’, കൊറോണ മുന്‍നിര്‍ത്തി കിലോമീറ്റേഴ്‌സ് റിലീസ് മാറ്റുന്നുവെന്ന് ടൊവിനോ

THE CUE

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ടൊവിനോ തോമസ് നായകനായ പുതിയ ചിത്രം ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’ റിലീസ് മാറ്റി. മാര്‍ച്ച് 12ന് റിലീസ് ചെയ്യാനിരുന്ന സിനിമയുടെ പുതിയ റിലീസ് ഡേറ്റ് പിന്നീട് അറിയിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍. COVID-19 ന്റെ വ്യാപനം തടയുന്നതിനു ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗങ്ങളിലൊന്നു കൂട്ടായ്മകളും/മാസ് ഗാതറിംഗുകളും ഒഴിവാക്കുക എന്നതാണെന്നു തിരിച്ചറിഞ്ഞു കൊണ്ടാണ് കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് റിലീസ് മാറ്റിവയ്ക്കുന്നതെന്ന് ടൊവിനോ തോമസ് ഇതേക്കുറിച്ചുള്ള പ്രസ്താവനയില്‍ അറിയിക്കുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയുമായി ചേര്‍ന്ന് ടൊവിനോ തോമസും, റിംഷി അഹമ്മദും, സിനു സിദ്ധാര്‍ത്ഥുമാണ് കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് നിര്‍മ്മിച്ചിരിക്കുന്നത്. ജിയോ ബേബിയാണ് കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് രചനയും സംവിധാനവും. നിപ്പയെ ചെറുത്ത് തോല്പിച്ച് ലോകത്തിനു തന്നെ മാതൃകയായ നമ്മള്‍ ഈ വെല്ലുവിളിയും അതിജീവിക്കുമെന്നും ടൊവിനോ തോമസ്.

ടൊവിനോ തോമസിന്റെ കുറിപ്പ്

COVID-19 ന്റെ വ്യാപനം തടയുന്നതിനു ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗങ്ങളിലൊന്നു കൂട്ടായ്മകളും/മാസ് ഗാതറിംഗുകളും ഒഴിവാക്കുക എന്നതാണെന്നു തിരിച്ചറിഞ്ഞു കൊണ്ട്

നമ്മുടെ പുതിയ സിനിമ -''കിലോമീറ്റേഴ്‌സ് & കിലോമീറ്റേഴ്‌സ് ' -ന്റെ റിലീസ് മാറ്റി വയ്ക്കുകയാണ്.

ഒരുപാട് നാളുകളുടെ സ്വപ്നവും അദ്ധ്വാനവുമാണു ഞങ്ങള്‍ക്കു ഈ സിനിമ. പക്ഷേ ഈ സമയത്ത് മറ്റെന്തിനേക്കാളും പ്രധാനം നമ്മുടെയും നമുക്ക് ചുറ്റുമുള്ളവരുടെയും ആരോഗ്യമാണ്.

നിപ്പയെ ചെറുത്ത് തോല്പിച്ച് ലോകത്തിനു തന്നെ മാതൃകയായ നമ്മള്‍ ഈ വെല്ലുവിളിയും അതിജീവിക്കും.

ഉത്തരവാദിത്വമുള്ളവരായി, നമുക്ക് സ്വയം സൂക്ഷിക്കാം, സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി അനുസരിക്കാം, ഒപ്പമുള്ളവരെ സംരക്ഷിക്കാം..

നിങ്ങളുടെ സ്വന്തം

ടൊവീനോ തോമസ്.

വിദേശ വനിതക്കൊപ്പം ടൊവിനോ തോമസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ തമാശകളാണ് ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’ സിനിമയുടെ ടീസറുകളായി പുറത്തുവന്നിരുന്നത്.

റോഡ് മുവീ സ്വഭാവത്തിലാണ് ജിയോ ബേബിയുടെ ചിത്രം. ടൊവിനോ തോമസ് നിര്‍മ്മാണ പങ്കാളിയായ ചിത്രവുമാണ് കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്. വിനായക് ശശികുമാറും നിഷാ നായരുമാണ് ഗാനരചന. റംഷി അഹമ്മദ്, സൂരജ് എസ് കുറുപ്പ്, മൃദുല്‍ അനില്‍, പവിത്രാ ദാസ്. പ്രണവ്യാ ദാസ് എന്നിവരാണ് പാരാകെ പാടിയിരിക്കുന്നത്.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT