Film Events

മാര്‍ച്ച് 11മുതല്‍ തിയറ്ററുകള്‍ അടച്ചിടും, ഈ മാസം റിലീസ് ഇല്ല

THE CUE

കൊറോണാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 31 വരെ റിലീസുകള്‍ ഒഴിവാക്കാന്‍ ചലച്ചിത്ര സംഘടനകളുടെ സംയുക്ത യോഗത്തില്‍ തീരുമാനം. കൊച്ചിയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. പൊതുജനങ്ങള്‍ കൂടുന്ന പരിപാടികള്‍ ഒഴിവാക്കണമെന്നും സിനിമാശാലകള്‍ അടച്ചിടുന്നതാണ് ഉചിതമെന്നും മുഖ്യമന്ത്രി രാവിലെ വാര്‍ത്താ സമ്മേളനത്തില്‍ നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെയും യോഗം. മാര്‍ച്ച് 11 മുതല്‍ തിയറ്ററുകള്‍ അടച്ചിടാനാണ് തീരുമാനം. നിലവില്‍ പ്രദര്‍ശനം തുടരുന്ന സിനിമകളും മുടങ്ങും.

സംസ്ഥാനത്ത് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാകുന്നത് വരെ റിലീസുകള്‍ ഒഴിവാക്കാനും തിയറ്ററുകള്‍ അടച്ചിടാനുമാണ് തീരുമാനം. ഷൂട്ടിംഗ് പുരോഗമിക്കുന്നതും തുടങ്ങാനിരിക്കുന്നതുമായ സിനിമകളുടെ കാര്യത്തില്‍ സാഹചര്യം പോലെ തീരുമാനം എടുക്കാനാണ് സംഘടന നിര്‍ദേശിക്കുന്നത്.

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 12ന് റിലീസ് ചെയ്യാനിരുന്ന ടൊവിനോ തോമസ് ചിത്രം കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് റിലീസ് നീട്ടിവച്ചിരുന്നു. മാര്‍ച്ച് 26ന് ഗ്ലോബല്‍ റിലീസിന് തയ്യാറെടുക്കുന്ന മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റ സിംഹം ഉള്‍പ്പെടെയാണ് റിലീസ് മാറ്റേണ്ടി വരിക. കൊറോണാ ബാധ മലയാളത്തിലെ അവധിക്കാല ബോക്‌സ് ഓഫീസിനെ സാരമായി ബാധിക്കും.

നടന്‍ റോബോ ശങ്കര്‍ അന്തരിച്ചു; മാരി,വിശ്വാസം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ പ്രതിഭ

സുരേഷ് ഗോപി വീണത് വിദ്യയാക്കരുത്; പ്രജകളല്ല, ജനങ്ങളാണ്

മൂക്കിലൂടെ കയറിയ വെള്ളത്തിൽ അമീബ ഉണ്ടെങ്കിൽ റിസ്ക് ആണ് | Dr. Rajeev Jayadevan Interview

വിജയം ആവ‍ർത്തിക്കാൻ മോഹൻലാൽ; 'വ‍ൃഷഭ' ദീപാവലി റിലീസായെത്തും

ഒടിടിയിൽ ഇനി പേടിയും ചിരിയും നിറയും; സുമതി വളവ് സ്ട്രീമിങ് ആരംഭിക്കുന്നു

SCROLL FOR NEXT