Film Events

‘കുറ്റവും ശിക്ഷയും’, ആസിഫലിക്കൊപ്പം രാജീവ് രവിയുടെ പൊലീസ് ത്രില്ലര്‍ 

THE CUE

ആസിഫ് അലി നായകനായ പൊലീസ് ത്രില്ലറുമായി രാജീവ് രവി. കുറ്റവും ശിക്ഷയും എന്ന് പേരിട്ടിരിക്കുന്ന സിനിമ റിപബ്ലിക് ദിനമായ ജനുവരി 26ന് ചിത്രീകരണം തുടങ്ങും. കേരളത്തിലും രാജസ്ഥാനിലുമായി രണ്ട് ഘട്ടങ്ങളിലാണ് ചിത്രീകരണം ഫെബ്രുവരി അവസാനത്തോടെ ചിത്രീകരണം പൂര്‍ത്തിയാക്കും. നിവിന്‍ പോളി നായകനാകുന്ന ബിഗ് ബജറ്റ് പിരീഡ് സ്റ്റോറിയായ 'തുറമുഖ'ത്തിന്റെ പ്രോസ്റ്റ് പ്രൊഡക്ഷന്‍ പൂര്‍ത്തിയാക്കിയാണ് രാജീവ് രവി പുതിയ സിനിമയിലേക്ക് പ്രവേശിക്കുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സിബി തോമസിന്റേതാണ് കഥ. മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബിതോമസും ചേര്‍ന്നാണ് കുറ്റവും ശിക്ഷയും എന്ന സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി.ആര്‍.നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആസിഫ് അലിയെ കൂടാതെ സണ്ണിവെയ്ന്‍, അലന്‍സിയര്‍, ഷറഫുദ്ദീന്‍, സെന്തില്‍ എന്നിവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കുറ്റവും ശിക്ഷയും എന്ന സിനിമയില്‍ പൊലീസ് ഓഫീസറുടെ റോളിലാണ് ആസിഫലി എന്നറിയുന്നു. വലിയപെരുന്നാള്‍, തൊട്ടപ്പന്‍, കിസ്മത്ത് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുരേഷ് രാജനാണ് ഛായാഗ്രാഹകന്‍. ബി.അജിത്കുമാര്‍ എഡിറ്റിങ്. കലാസംവിധാനം: സാബു ആദിത്യന്‍. സൗണ്ട്: രാധാകൃഷ്ണന്‍. മേക്കപ്പ്: റോണക്സ് സേവ്യര്‍, കോസ്റ്റ്യൂമ്സ്: സുജിത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിനു മണമ്പൂര്‍. വിതരണം: ഫിലിം റോള്‍ പ്രൊഡക്ഷന്‍സ്.

സ്ഥിരം കേൾക്കുന്ന എല്ലാം സഹിക്കുന്ന സ്ത്രീകളുടെ കഥയിൽ നിന്നും വ്യത്യസ്തം, അതാണ് 'പെണ്ണ് കേസി'ലേക്ക് ആകർഷിച്ചത്: നിഖില വിമൽ

2026 ലെ ആദ്യ ചിത്രം; 'വെള്ളേപ്പം' നാളെ മുതൽ തിയറ്ററുകളിൽ

മാധവ് ധനഞ്ജയ ഗാഡ്ഗില്‍ (1942-2026); പശ്ചിമഘട്ടത്തോട് ചേര്‍ത്തു വെച്ച പേര്

'ഹൃദയം തകരുന്നു വിജയ് അണ്ണാ...നിങ്ങൾക്ക് ഒരു തീയതിയുടെ ആവശ്യമില്ല'; പിന്തുണ അറിയിച്ച് രവി മോഹൻ

കേസ് നേരത്തെ വിളിച്ചു; നിഖില വിമൽ ചിത്രം ‘പെണ്ണ് കേസ്' ജനുവരി 10ന്

SCROLL FOR NEXT