Film Events

‘അങ്കിളാണ് എന്റെ സിനിമയ്ക്കായി ബുക്ക് ചെയ്ത ആദ്യത്തെ ടെക്‌നീഷ്യന്‍’, സത്യന്‍ അന്തിക്കാടിന്റെ മോമി മകനൊപ്പവും 

THE CUE

സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മക്കളായ അനൂപ് സത്യനും അഖില്‍ സത്യനും സംവിധാനരംഗത്തേക്ക് കടന്നിരിക്കുകയാണ്. ലാല്‍ ജോസിന്റെ സഹസംവിധായകനായിരുന്ന അനൂപ് സത്യന്റെ ചിത്രമാണ് ആദ്യം തുടങ്ങുന്നത്. സുരേഷ് ഗോപിയും ശോഭനയും ദുല്‍ഖര്‍ സല്‍മാനും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം നിര്‍മ്മിക്കുന്നതും ദുല്‍ഖര്‍ സല്‍മാന്‍ ആണ്.

44 വര്‍ഷമായി സത്യന്‍ അന്തിക്കാടിന്റെ 56 സിനിമകളില്‍ പ്രവര്‍ത്തിച്ച മോമി എന്ന എം കെ മോഹനന്‍ ആണ് അനൂപ് സത്യന്റെ ആദ്യ സിനിമയിലും സ്റ്റില്‍ ഫോട്ടോഗ്രഫര്‍. സിനിമയ്ക്ക് വേണ്ടി ആദ്യം ഉറപ്പാക്കിയ ടെക്‌നീഷ്യന്‍ മോമി അങ്കിള്‍ ആണെന്ന് അനൂപ് സത്യന്‍. സത്യന്‍ അന്തിക്കാട് സിനിമകളിലൂടെയാണ് എം കെ മോഹനന്‍ എന്ന മോമി ശ്രദ്ധിക്കപ്പെടുന്നതും.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നാല്‍പ്പത്തിനാല് കൊല്ലം മുമ്പാണ് ഈ മനുഷ്യന്‍ അച്ഛനൊപ്പം ചേരുന്നത്. അച്ഛന്റെ 56 സിനിമകളിലും ഒപ്പം നിന്നു. മോമി അങ്കിളിനെയാണ് ഞാന്‍ എന്റെ സിനിമയ്ക്കായി ആദ്യം ബുക്ക് ചെയ്തത് എന്ന് പറഞ്ഞപ്പോള്‍ ചിരിയായിരുന്നു മറുപടി
അനൂപ് സത്യന്‍

ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ സിനിമയുടെ അപ്‌ഡേറ്റ് പങ്കുവയ്ക്കുന്നതിനിടെയാണ് അനൂപ് സത്യന്‍ ഇക്കാര്യം പറഞ്ഞത്. സത്യന്‍ അന്തിക്കാടിന്റെ നിരവധി സിനിമകളില്‍ ചെറുകഥാപാത്രമായും മോമി അഭിനയിച്ചിരുന്നു.

മോമി എന്ന് വിളിക്കുന്ന എം കെ മോഹനന്‍ സത്യന്‍ അന്തിക്കാടിനെ കൂടാതെ കമല്‍,സിബി മലയില്‍, ലാല്‍ ജോസ്, എന്നിവര്‍ക്കൊപ്പവും മോഹനന്‍ നിശ്ചല ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

അടൂര്‍ ഗോപാലകൃഷ്ണന്റെ പിന്നെയും എന്ന സിനിമയിലും സ്റ്റില്‍ ഫോട്ടോഗ്രഫി മോമിയായിരുന്നു. മദ്രാസില്‍ തുടക്കകാലത്ത് സത്യന്‍ അന്തിക്കാടും മോമിയും ഒറ്റ മുറിയിലെ താമസക്കാരുമായിരുന്നു.

അച്ചുവിന്റെ അമ്മ എന്ന സിനിമയിലെ ഗാനരംഗത്തില്‍ ഉര്‍വശിയുടെ കഥാപാത്രം ബുക് ഷോപ്പില്‍ നില്‍ക്കുമ്പോള്‍ വഴക്കിലെത്തുന്ന കഥാപാത്രമായാണ് മോമി പിന്നീട് ശ്രദ്ധിക്കപ്പെട്ടത്. ലാല്‍ ജോസിന്റെ വിക്രമാദിത്യനിലും അഭിനയിച്ചിട്ടുണ്ട്.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT