Film Events

പ്രശ്‌നം പരിഹരിച്ചെങ്കിലും അനിലിന്റെ സിനിമയില്‍ അഭിനയിക്കുന്നില്ലെന്ന് ബിനീഷ്, ജാതീയ പ്രശ്‌നമല്ല ജാഗ്രതക്കുറവെന്ന് ബി ഉണ്ണിക്കൃഷ്ണന്‍

THE CUE

നടന്‍ ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ അപമാനിച്ച സംഭവത്തില്‍ ജാതീയത ഇല്ലെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്‍. അനില്‍ രാധാകൃഷ്ണ മേനോന്റെ പെരുമാറ്റത്തില്‍ ജാതീയത ഉണ്ടായിരുന്നതായി അദ്ദേഹത്തിനോ, ബിനീഷ് ബാസ്റ്റിനോ, യൂണിയന്‍ ഭാരവാഹികള്‍ക്കോ തോന്നിയിട്ടില്ലെന്നും ഉണ്ണിക്കൃഷ്ണന്‍. ഫെഫ്കയുടെ നേതൃത്വത്തില്‍ അനില്‍ രാധാകൃഷ്ണനും ബിനീഷ് ബാസ്റ്റിനുമായുള്ള പ്രശ്‌നത്തെ തുടര്‍ന്നുള്ള സമവായ ചര്‍ച്ചയിലെ തീരുമാനം വിശദീകരിക്കുകയായിരുന്നു ബി ഉണ്ണിക്കൃഷ്ണന്‍. വാര്‍ത്താ സമ്മേളനത്തില്‍ ഇരുവരും കൈകൊടുത്ത് ആശ്ലേഷിച്ചു. അനില്‍ രാധാകൃഷ്ണ മേനോനുമായുള്ള പ്രശ്‌നം പരിഹരിച്ചെങ്കിലും അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കുന്നില്ലെന്ന് ബിനീഷ് ബാസ്റ്റിന്‍ പറഞ്ഞു.

സംഭവത്തില്‍ നിര്‍ഭാഗ്യകരമായി കാണുന്നത് ഇതിലുണ്ടായ ജാതീയതയുടെ പരാമര്‍ശങ്ങളും അതിവായനയുമാണെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ തന്റെ സിനിമയില്‍ ചാന്‍സ് ചോദിച്ച് നടന്നൊരാള്‍ക്കൊപ്പം വേദി പങ്കിടില്ലെന്ന് അനില്‍ പറഞ്ഞതായി യുണിയന്‍ ഭാരവാഹികളാണ് ബിനീഷിനോട് പറഞ്ഞത്, എന്നാല്‍ ആ ആരോപണം അനില്‍ രാധാകൃഷ്ണന്‍ നിഷേധിച്ചിട്ടുണ്ട്. എങ്കിലും ജാഗ്രതക്കുറവുണ്ടായതായി സംഘടന കാണുന്നുവെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

‘ഞങ്ങളുടെ അംഗത്തിന്റെ ഭാഗത്ത് നിന്നുണ്ടായ ജാഗ്രത കുറവായാണ് ഇതിനെ വിലയിരുത്തുന്നത്. ഇത് പരസ്യമായി പറയുന്നത് നടപടി എന്ന നിലയ്ക്കാണ്. ബിനീഷിനോട് അദ്ദേഹം തുറന്ന ഖേദ പ്രകടനം മാധ്യമങ്ങളിലൂടെ നടത്തിയിട്ടുണ്ട്. ഫെഫ്കയുടെ വേദിയില്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ ക്ഷമ പറയേണ്ടെന്ന് ബിനീഷ് പറഞ്ഞു. ഫെഫ്കയുടെ പിന്തുണ ബിനീഷിനൊപ്പം ഉണ്ടാകും. അനില്‍ രാധാകൃഷ്ണ മേനോനെതിരെ ഒരു നടപടിക്കും ശുപാര്‍ശ ഉണ്ടായിട്ടില്ല.’
ബി ഉണ്ണികൃഷ്ണന്‍

എന്റെ നിലപാടുകള്‍ മാധ്യമങ്ങളിലൂടെ പറഞ്ഞിട്ടുണ്ട്. എന്റെ നിലപാടുകളില്‍ ഇനിയും വ്യത്യാസമുണ്ടാകില്ല. അനില്‍ രാധാകൃഷ്ണന്റെ സിനിമയില്‍ അഭിനയിക്കുന്നില്ലെന്നും ബിനീഷ് ബാസ്റ്റിന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഫെഫ്കയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ പ്രസിഡന്റ് സിബി മലയില്‍, ജോയിന്റ് സെക്രട്ടറി സോഹന്‍ സീനുലാല്‍, എ കെ സാജന്‍, ജി എസ് വിജയന്‍ എന്നിവരും പങ്കെടുത്തു.

പാലക്കാട് മെഡിക്കല്‍ കോളേജിലെ പരിപാടിയില്‍ അതിഥിയായെത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാന്‍ കഴിയില്ലെന്ന് സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ പറഞ്ഞുവെന്ന് ബിനീഷ് വെളിപ്പെടുത്തിയതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. മൂന്നാം കിട നടനൊപ്പം താന്‍ വേദി പങ്കിടില്ലെന്ന് അനില്‍ പറഞ്ഞെന്നായിരുന്നു ബിനീഷിന്റെ ആരോപണം.

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT