Film Events

സംഘടനയിലെ സാമ്പത്തിക ബുദ്ധിമുട്ടുള്ള അഭിനേതാക്കളെ അമ്മ സഹായിക്കുമെന്ന് മോഹന്‍ലാല്‍

THE CUE

സംഘടനയിലെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അഭിനേതാക്കളെ സഹായിക്കുന്ന കാര്യം താരസംഘടന അമ്മ ആലോചിക്കുന്നതായി പ്രസിഡന്റ് മോഹന്‍ലാല്‍. അംഗങ്ങള്‍ക്കുള്ള ശബ്ദസന്ദേശത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്. 500 ലേറെ അംഗങ്ങള്‍ താരസംഘടനയില്‍ ഉണ്ട്. സര്‍ക്കാരും ആരോഗ്യ മന്ത്രാലയവും നിര്‍ദേശിക്കുന്ന സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ എല്ലാവരും പാലിക്കണമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള എല്ലാവിധ സഹായങ്ങളും അംഗങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും മോഹന്‍ലാല്‍ നിര്‍ദ്ദേശിക്കുന്നു.

മോഹന്‍ലാല്‍ അമ്മ അംഗങ്ങളോട്

എല്ലാവരും അവരവരുടെ വീടുകളില്‍ സുരക്ഷിതരായിരിക്കുന്നു എന്നറിയുന്നതു തന്നെ വലിയ ആശ്വാസം. ലോകം മുഴുവന്‍ കൊവിഡ് 19 എന്ന ഈ മഹാ വിപത്തിനെ നേരിടുമ്പോള്‍ മറ്റുള്ളവരില്‍ നിന്നെല്ലാമകന്ന് അവരവരുടെ വീടുകളില്‍ സുരക്ഷിതരായിരിക്കുക എന്നതല്ലാതെ നമുക്ക് മറ്റ് മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ല. സര്‍ക്കാരും ആരോഗ്യ മന്ത്രാലയവും നിര്‍ദേശിക്കുന്ന സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ എല്ലാവരും പാലിക്കണം. എത്രയും വേഗം ഇതില്‍നിന്നും ഒരു മോചനം ഉണ്ടാവട്ടെയെന്നും വീണ്ടും എല്ലാവര്‍ക്കും അവരവരുടെ പ്രവര്‍ത്തന മേഖലകളിലേക്ക് തിരിച്ചുവരാന്‍ സാധിക്കട്ടെ എന്നും എന്റെ പ്രാര്‍ഥന. ഈ അവസരത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള എല്ലാവിധ സഹായങ്ങളും നമ്മുടെ അംഗങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.

കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന അംഗങ്ങള്‍ക്ക് അവര്‍ ആവശ്യപ്പെട്ടാല്‍ സാമ്പത്തിക സഹായം നല്‍കുന്ന കാര്യവും അമ്മ ആലോചിക്കുന്നുണ്ട്. ആവശ്യപ്പെടുംമുന്‍പ് ഓരോ അംഗങ്ങളും ആലോചിക്കണം, ഞാനീ സഹായത്തിന് അര്‍ഹനാണോ എന്ന്. എന്നേക്കാള്‍ ബുദ്ധിമുട്ടുന്ന മറ്റംഗങ്ങള്‍ ഇല്ലേ എന്ന്. കാരണം ആവശ്യപ്പെടുന്ന എല്ലാവര്‍ക്കും സഹായം നല്‍കാന്‍ ചിലപ്പോള്‍ അമ്മയുടെ സാമ്പത്തികസ്ഥിതി അനുവദിച്ചെന്നു വരില്ല. വലിയൊരു പ്രതിസന്ധിയിലേക്കാണ് നമ്മുടെ നാട് നീങ്ങിക്കൊണ്ടിരിക്കുന്നത്. കര്‍ശനമായ നിയന്ത്രണം നമ്മള്‍ എല്ലാ കാര്യത്തിലും പാലിക്കേണ്ടതുണ്ട്. വളരെ സൂക്ഷിച്ചുവേണം ഇനി ഓരോ അടിയും മുന്നോട്ടുവെക്കാന്‍. നിങ്ങളുടെ ഏത് ആവശ്യങ്ങള്‍ക്കും എന്നും നിങ്ങളുടെ സംഘടന ഒപ്പമുണ്ടാകും.

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

SCROLL FOR NEXT