Film Events

ക്യാന്‍സര്‍ ബാധിതനായ നടന്‍ തവസിക്ക് ചികിത്സാ സഹായവുമായി വിജയ് സേതുപതി

ക്യാന്‍സര്‍ ബാധിതനായി ചികിത്സയ്ക്ക് പണമില്ലാതെ കടുത്ത ദുരിതത്തിലായ തമിഴ് നടന്‍ തവസിക്ക് സഹായവുമായി വിജയ് സേതുപതി. ഒരു ലക്ഷം രൂപ അടിയന്തര സഹായമായി നല്‍കി. ക്യാന്‍സര്‍ ചികിത്സയ്ക്ക് സാമ്പത്തിക സഹായം തേടുന്ന തവസിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.രോഗത്തെ തുടര്‍ന്ന് ശരീരഭാരം കുറഞ്ഞ് കണ്ടാല്‍ തിരിച്ചറിയാന്‍ പോലും കഴിയാത്ത രൂപത്തിലാണ് നടന്‍.

'രജനീകാന്ത് നായകനായ 'കിഴക്ക് ചീമയിലെ' മുതല്‍ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'അണ്ണാത്തെ'യില്‍ വരെ അഭിനയിച്ചിട്ടുണ്ട്. ഇത്തരമൊരു രോഗം വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും സഹായിക്കണമെന്നും' വീഡിയോയില്‍ തവസി വ്യക്തമാക്കിയിരുന്നു. നിരവധി പേര്‍ ഈ വീഡിയോ ഷെയര്‍ ചെയ്ത് തവസിക്ക് സഹായം അഭ്യര്‍ത്ഥിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇതേ തുടര്‍ന്ന്, തവസിയുടെ മെഡിക്കല്‍ ബില്ലുകള്‍ അടയ്ക്കാമെന്ന് നടന്‍ ശിവകാര്‍ത്തികേയന്‍ വ്യക്തമാക്കിയിരുന്നു. തവസിയുടെ ചികിത്സ ഏറ്റെടുക്കുന്നുവെന്ന് ഡിഎംകെ എംഎല്‍എ ശരവണനും അറിയിച്ചിരുന്നു.ശിവകാര്‍ത്തികേയന്‍ ചിത്രം വരുത്തപ്പെടാത്ത വാലിബര്‍ സംഘം, അഴകര്‍ സ്വാമിയിന്‍ കുതിരൈ തുടങ്ങിയ ചിത്രങ്ങളിലെ തവസിയുടെ പ്രകടനം ശ്രദ്ധ നേടിയിരുന്നു.

Actor Vijay Sethupathi Extends Financial Support to Thavasi fpr his Cancer Treatment

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT