Film Events

വീഡിയോ: ജയസൂര്യ രക്ഷപ്പെട്ടത് വന്‍ദുരന്തത്തില്‍ നിന്ന്, പവര്‍ടില്ലര്‍ നിയന്ത്രണം വിട്ട് വെള്ളം ലൊക്കേഷനിലുണ്ടായ അപകടം

ക്യാപ്റ്റന് ശേഷം ജി.പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന 'വെള്ളം' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ജയസൂര്യ വലിയൊരു ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ സിനിമ ചിത്രീകരിക്കുന്നതിനിടെ ചെങ്കല്‍ ക്വാറിയില്‍ പവര്‍ ടില്ലര്‍ തെന്നിമാറിയപ്പോള്‍ ടില്ലര്‍ ഓടിച്ചിരുന്ന ജയസൂര്യയെ യൂണിറ്റ് അംഗങ്ങള്‍ പൊക്കി മാറ്റുകയായിരുന്നു. മുഴുക്കുടിയനായ മുരളി എന്ന കഥാപാത്രത്തെയാണ് ജയസൂര്യ സിനിമയില്‍ അവതരിപ്പിക്കുന്നത്. എന്റെ ലൈഫില്‍ ഞാന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും, എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ട ഒരു കഥാപാത്രം എന്നാണ് ദ ക്യു അഭിമുഖത്തില്‍ ജയസൂര്യ വെള്ളത്തിലെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞിരുന്നത്.

വെള്ളം എന്ന സിനിമ കണ്ടാല്‍ മാത്രമേ മനസിലാകൂ. എന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും. ഇവിടെയുള്ള എല്ലാ സാധാരണക്കാര്‍ക്കും ലക്ഷ്വറി ലൈഫില്‍ ജീവിക്കുന്നവര്‍ക്കും കണക്ട് ചെയ്യാനാകുന്ന സിനിമ ആയിരിക്കും.
ജയസൂര്യ

ജയസൂര്യ, പ്രജേഷ് സെന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന 'വെള്ളം പൂര്‍ത്തിയായിരിക്കുകയാണ്. ഡ്യൂപ്പ് ചെയ്യൂ മായിരുന്നിട്ടും തന്നാല്‍ കഴിയും വിധം ആ ഷോട്ട് ന്നന്നാക്കുവാന്‍ ജയസൂര്യ ശ്രമിക്കുകയായിരുന്നു.

പൂര്‍ണമായും സിങ്ക് സൗണ്ട് ആയി ചിത്രീകരിച്ച 'വെള്ളം' റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍, യദുകൃഷ്ണ, രഞ്ജിത്ത് മണബ്ര ക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ജയസൂര്യയുടെ നായികമാരായി സംയുക്തമേനോന്‍, സ്‌നേഹ പാലിയേരി എന്നിവര്‍ എത്തുന്നു. സിദ്ധിഖ്, ഇന്ദ്രന്‍സ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, ജോണി ആന്റണി, ഇടവേള ബാബു, വെട്ടുകിളി പ്രകാശ്, നിര്‍മല്‍ പാലാഴി, സന്തോഷ് കീഴാറ്റൂര്‍, ശിവദാസ് മട്ടന്നൂര്‍, ജിന്‍സ് ഭാസ്‌കര്‍, ബേബി ശ്രീലക്ഷ്മി തുടങ്ങിയവര്‍ക്കൊപ്പം മുപ്പതോളം പുതുമുഖതാരങ്ങളും അണി നിരക്കുന്നു. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

Actor Jayasurya saved from accident during Vellam Movie

വയനാട് പുനരധിവാസത്തിന് യൂത്ത് കോൺഗ്രസ് എത്ര പിരിച്ചു? വീട് എന്ന്? | Abin Varkey Interview

വിലായത്ത് ബുദ്ധയിൽ ഷമ്മി ചേട്ടന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആയിരിക്കും: പൃഥ്വിരാജ്

'ഫ്രം ദി മേക്കേഴ്‌സ് ഓഫ് കിഷ്കിന്ധാ കാണ്ഡം'; 'എക്കോ' വരുന്നു, സെൻസറിങ് പൂർത്തിയായി

ഇ-ഗ്രാന്റ്‌സ് ഇല്ല, ഫീസ് അടക്കണം; ഇങ്ങനെയും നിഷേധിക്കപ്പെടാം, ആദിവാസി വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസം

നയൻതാരയ്ക്ക് ജന്മദിനാശംസകളുമായി "ഡിയര്‍ സ്റ്റുഡന്‍റ്സ്" പുതിയ പോസ്റ്റർ; ചിത്രം ഉടൻ പ്രേക്ഷകരിലേക്ക്

SCROLL FOR NEXT