Entertainment

ദബാങ്ങ് 2 സംവിധായകന്‍ മോഹന്‍ലാലിനൊപ്പം

THE CUE

സല്‍മാന്‍ ഖാന്റെ സഹോദരനും സംവിധായകനുമായ അര്‍ബാസ് ഖാന്‍ മോഹന്‍ലാലിനൊപ്പം മലയാളത്തില്‍

ബോളിവുഡ് സംവിധായകനും നടനുമായ അര്‍ബാസ് ഖാന്‍ മലയാളത്തില്‍. സിദ്ദീഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദര്‍ എന്ന സിനിമയിലാണ് മോഹന്‍ലാലിനൊപ്പം അര്‍ബാസ് ഖാന്‍ അഭിനയിക്കുന്നത്. സല്‍മാന്‍ ഖാന്‍ നായകനായ ദബാങ് ടുവിന്റെ സംവിധായകനാണ് അര്‍ബാസ് ഖാന്‍. സല്‍മാന്റെ സഹോദരനുമാണ്. ജൂണ്‍ അവസാനവാരമാണ് ബിഗ് ബ്രദര്‍ ചിത്രീകരണം.

സിദ്ദീഖ്, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ് ജോസ്,അനൂപ് മേനോന്‍ എന്നിവരും സിനിമയിലുണ്ട്. ജീത്തു ദാമോദര്‍ ആണ് ഛായാഗ്രാഹകന്‍. നവാഗതരായ ജിബി ജോജു കൂട്ടുകെട്ടിന്റെ ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നു. ഈ സിനിമയുടെ ഫസ്റ്റ് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയാവും സിദ്ദീഖിന്റെ ബിഗ് ബ്രദറില്‍ അഭിനയിക്കുക. വേദാന്തം എന്ന കഥാപാത്രമായാണ് അര്‍ബാസ് ഖാന്‍ ബിഗ് ബ്രദറില്‍ എത്തുന്നത്.

സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള നിര്‍മ്മാണ വിതരണ കമ്പനിയായ എസ് ടാക്കീസ് വൈശാഖാ സിനിമാസും ഷമാന്‍ ഇന്റര്‍നാഷനലും ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് സിനിമ നിര്‍മ്മിക്കുന്നത്. ദീപക് ദേവ് ആണ് സംഗീത സംവിധായകന്‍.

ബോളിവുഡില്‍ നിന്നായിരിക്കും സിനിമയിലെ നായികമാര്‍ എന്നറിയുന്നു. തമിഴ് തെലുങ്ക് താരം റെജിന കസാന്‍ഡ്രയും സിനിമയിലെ നായികമാരില്‍ ഒരാളെന്ന് സൂചനയുണ്ട്.എറണാകുളത്തും ബംഗളൂരുവിലുമാണ് ലൊക്കേഷന്‍

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT