റാണു മണ്ഡല്‍   
celebrity trends

അനുവാദമില്ലാതെ സ്പര്‍ശിച്ചതിന് ആരാധികയെ ശാസിച്ചു; റാണു മണ്ഡലിനെതിരെ സൈബര്‍ അധിക്ഷേപം

THE CUE

ഗായിക റാണു മണ്ഡലിന് സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷ ശകാരവും അധിക്ഷേപവും. അനുവാദമില്ലാതെ ശരീരത്ത് തൊട്ട ആരാധികയെ ശാസിക്കുന്നതിന്റെ വീഡിയോ വൈറലായതോടെയാണ് റാണുവിനെതിരെ ആക്രമണം ആരംഭിച്ചത്. ഒരു കടയുടെ ഉള്‍ഭാഗമെന്ന് തോന്നിച്ചേക്കാവുന്ന ഒരിടത്തെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഒരു ആരാധിക (സെല്‍ഫി ചോദിക്കാനാകാം) രാണുവിന്റെ പിന്നിലെത്തി കൈയില്‍ തോണ്ടുന്നു. അപ്രതീക്ഷിതമായി ഒരാള്‍ ശരീരത്ത് സ്പര്‍ശിച്ചതിലെ അനിഷ്ടം റാണു ഉടന്‍ പ്രകടിപ്പിച്ചു. 'യേ ക്യാ ഹോത്താ ഹേ?' (എന്താണിത്?) എന്ന് ചോദിച്ചു. തിരിച്ച് ആരാധികയുടെ തോളത്ത് തട്ടുന്നതും ദൃശ്യങ്ങളിലുണ്ട്. വീഡിയോയിലുള്ള ദൃശ്യങ്ങള്‍ക്ക് മുമ്പ് ആരാധിക റാണുവിനെ സമീപിച്ചിരുന്നോ എന്ന കാര്യം വ്യക്തമല്ല.

റാണുവിനെതിരെ ഒരു ഹെയ്റ്റ് ക്യാംപെയ്ന്‍ തന്നെ ആരംഭിച്ചിരിക്കുകയാണിപ്പോള്‍. ഫേസ്ബുക്കിലും ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും റാണു മണ്ഡല്‍ പ്രധാന ഹാഷ്ടാഗുകളില്‍ ഒന്നായി മാറി. 'അര്‍ഹതയില്ലാത്ത പ്രശസ്തിയാണ് റാണുവിന് ലഭിച്ചത്', 'തനിനിറം കാട്ടി', 'റെയില്‍വേ സ്റ്റേഷന്‍ തന്നെയാണ് ഇവര്‍ക്ക് പറ്റിയ സ്ഥലം' തുടങ്ങി രൂക്ഷമായ നിരവധി കമന്റുകളാണ് ഹേറ്റ് പോസ്റ്റുകള്‍ക്ക് കീഴില്‍ വന്നുകൊണ്ടിരിക്കുന്നത്. ചുരുക്കം ചിലര്‍ മാത്രമാണ് റാണുവിന്റെ സ്വകാര്യതയിലുള്ള അവരുടെ അവകാശത്തേക്കുറിച്ച് പറയുന്നത്. റാണു ആരുടേയും ഔദാര്യത്തില്‍ വളര്‍ന്നതല്ലെന്നും അവരുടെ പ്രതിഭ തന്നെയാണ് അവരെ സെലിബ്രിറ്റിയാക്കിയതെന്നും ഏതാനും പേര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

ഇനി സത്യം പറയാലോ, ആ സിനിമയുടെ കഥ ഞാന്‍ മുഴുവന്‍ ശ്രദ്ധിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല: അജു വര്‍ഗീസ്

ഇരുപത്തിനാല് രൂപക്ക് ഇന്‍കം ടാക്‌സ് റിട്ടേണ്‍, അപകടം തിരിച്ചറിയണം; THE MONEY MAZE

SCROLL FOR NEXT