celebrity trends

‘ചിരിച്ച് ചങ്ക് കലങ്ങി’; ഏത്തവാഴയിലെ ‘ബാബു ആന്റണി ദിവ്യാത്ഭുത’ത്തേക്കുറിച്ച്  നടന്‍

THE CUE

നടന്‍ ബാബു ആന്റണിയുടെ മുഖവും സിനിമകളിലും ഛായാചിത്രങ്ങളിലുമുള്ള യേശു ക്രിസ്തുവിന്റെ രൂപവും തമ്മിലുള്ള സാമ്യത പല തവണ തമാശകള്‍ക്ക് ഇടനല്‍കിയിട്ടുണ്ട്. ബാബു ആന്റണിയുടെ ഈ 'രൂപസാദൃശ്യം' വീണ്ടും ചര്‍ച്ചയായിരിക്കുകയാണിപ്പോള്‍. ബാബു ആന്റണിയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വന്ന ദിവ്യാത്ഭുത ട്രോളാണിതിന് കാരണം.

നീണ്ട മുഖവും താടിയുമുള്ള ഒരാളെന്ന് തോന്നിച്ചേക്കാവുന്ന രൂപം വാഴയില്‍ കണ്ടത് മൊബൈലില്‍ പകര്‍ത്താന്‍ നോക്കുന്ന രണ്ടുപേരുടെ ചിത്രവും 'അത്ഭുതം, ബാബു ആന്റണിയുടെ രൂപം എത്തവാഴയില്‍' എന്ന ക്യാപ്ഷനുമാണ് ട്രോളില്‍. ഇന്‍സെറ്റില്‍ മുടി നീട്ടിയ ബാബു ആന്‍ണിയുടെ ചിത്രം. 'എന്തു ചെയ്യണമെന്നറിയാതെ സിനിമാലോകം' എന്ന ക്യാപ്ഷനോടെ സൗബിന്‍ കഥാപാത്രത്തിന്റെ മീം താഴെയുണ്ട്. ഹിറ്റായ ദിവ്യാത്ഭുത ട്രോള്‍ ചിലര്‍ ബാബു ആന്റണിക്ക് അയച്ചതോടെ നടന്‍ പ്രതികരണവുമായെത്തി.

ചിരിക്കാനുള്ള ഒരു സംഗതി. അയച്ചുതന്നവര്‍ക്കെല്ലാം നന്ദി. അത് ഞങ്ങളെയെല്ലാം ഒരുപാടി ചിരിപ്പിച്ചു. ആ വാഴയും എന്റെ ഫാനാണ് എന്ന് അറിഞ്ഞതില്‍ സന്തോഷം. ഹ..ഹ..
ബാബു ആന്റണി  

ഒരു കാലത്ത് മലയാള സിനിമയിലെ ആക്ഷന്‍ ആവേശമായിരുന്ന ബാബു ആന്റണി ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷം നായകനായി എത്തുന്നതിന്റെ തയ്യാറെടുപ്പിലാണ്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'പവര്‍ സ്റ്റാര്‍' എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രീകരണം അടുത്ത വര്‍ഷം. ബോളിവുഡില്‍ അക്ഷയ് കുമാര്‍ ചിത്രത്തിലും ബാബു ആന്റണി അഭിനയിക്കുന്നുണ്ട്. 'മിഖായേല്‍', 'കായംകുളം കൊച്ചുണ്ണി' എന്നീ ചിത്രങ്ങളില്‍ ബാബു ആന്റണി ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT