പ്രയാഗ മാര്‍ട്ടിന്‍ 
celebrity trends

‘ലൈസന്‍സെടുക്കാന്‍ വേണ്ടി മാത്രം 18 വയസ്സാകാന്‍ കാത്തിരുന്നയാളാണ്’; ഇഷ്ടവാഹനത്തെക്കുറിച്ച് പ്രയാഗ 

പൊന്നു ടോമി

മിഷ്‌കിന്‍ സംവിധാനം ചെയ്ത് 2014ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘പിശാശി’ലൂടെയാണ് പ്രയാഗ മാര്‍ട്ടിന്‍ എന്ന അഭിനേത്രിയെ പ്രേക്ഷകര്‍ ശ്രദ്ധിക്കുന്നത്. പ്രേക്ഷകരുടെ മനസ് നിറയ്ക്കുന്ന ഒരു ചിരിയുമായി സ്‌കൂട്ടര്‍ ഓടിച്ചുകൊണ്ട് സ്‌ക്രീനിലേക്ക് വരുന്ന കഥാപാത്രം. അധികം വൈകാതെ മലയാളത്തിലും പ്രയാഗ നായികയായെത്തി. ‘ഒരു മുറയില്‍ വന്ത് പാര്‍ത്തായ’,’കട്ടപ്പനയിലെ ഋത്വിക് റോഷന്‍’ തുടങ്ങിയ ചിത്രങ്ങളും ‘പാവ’യിലെ’ പൊടിമീശ മുളയ്ക്കണകാലം ‘എന്ന ഗാനവും താരത്തെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കി.

റിയല്‍ ലൈഫിലെ വാഹനപ്രേമത്തിലേക്ക് വന്നാല്‍ ലൈസന്‍സ് എടുക്കാനായി മാത്രം 18 വയസാകാന്‍ കാത്തിരുന്നയാളാണ് പ്രയാഗ. റെനോള്‍ട്ട് ഡസ്റ്ററിലായിരുന്നു തുടക്കം, കോളേജിലേക്ക് അതോടിച്ച് പോകാനായിരുന്നു താത്പര്യവും, ഏറെ ഇഷ്ടപ്പെട്ട് ഓടിച്ചിട്ടുളള വാഹനമാണ് ഡസ്റ്ററെങ്കിലും രണ്ട് വര്‍ഷമായി ഫോര്‍ഡ് എന്‍ഡവറാണ് തനിക്ക് കൂട്ടെന്ന് പ്രയാഗ പറയുന്നു.

എന്നെ സംബന്ധിച്ച് വാഹനം ഓടിക്കാന്‍ അറിഞ്ഞിരിക്കണമെന്നത് ഒരാവശ്യമായിരുന്നു. സ്ത്രികള്‍ പ്രത്യേകിച്ച് ഡ്രൈവിംഗ് പഠിച്ചിരിക്കണമെന്നാണ് എന്റെ അഭിപ്രായം. മറ്റൊരാളെ ആശ്രയിക്കാതെ സ്വയം ചെയേണ്ട ഘട്ടങ്ങളില്‍ ഇതൊരു സഹായകമാകും. ഒപ്പം നല്ലൊരു വാഹനമാണെങ്കില്‍ കുറേയേറെ കാര്യങ്ങള്‍ ചെയ്യാനും സാധിക്കും. അങ്ങനെയാണ് ഫോര്‍ഡ് എന്‍ഡവര്‍ എടുത്തത്.
പ്രയാഗ മാര്‍ട്ടിന്‍
പ്രയാഗ മാര്‍ട്ടിന്‍

രണ്ട് വര്‍ഷമായി എന്‍ഡവര്‍ പ്രയാഗയ്‌ക്കൊപ്പം കൂട്ടിയിട്ട്. ഒരു ഓള്‍ പര്‍പ്പസ് വെഹിക്കിളാണ് ഈ എസ്‌യുവി എന്ന് പ്രയാഗ പറയുന്നു. അതുകൊണ്ട് തന്നെ തനിക്കും ടീമിനും ഒരുമിച്ച് യാത്ര ചെയ്യാന്‍ സാധിക്കും. ഫോര്‍ഡ് എന്‍ഡവര്‍ കൂടാതെ ജീപ്പും പ്രയാഗയ്ക്ക് സ്വന്തമായിട്ടുണ്ട്. ഈയടുത്താണ് ഈ പുതിയ കൂട്ട് കിട്ടിയത്. നല്ലപോലെ ആലോചിച്ചും അന്വേഷിച്ചുമൊക്കെ തൃപ്തിപ്പെട്ടതിനു ശേഷമാണ് ഈ രണ്ട് വാഹനങ്ങളും വാങ്ങിയതെങ്കിലും ഒരു പൊടിയ്ക്ക് കൂടുതല്‍ ഇഷ്ടം എന്‍ഡവറിനോട് തന്നെയാണ്.

വാഹനം വാങ്ങുക എന്നത് ഒരു ചെറിയ കാര്യമല്ല, ഇഷ്ടപ്പെട്ടില്ലെങ്കില്‍ വേണ്ടെന്ന് വയ്ക്കാനോ ഉപയോഗിക്കാതിരിക്കാനോ സാധിക്കില്ല, അതു കൊണ്ട് വാഹനം എടുക്കും മുമ്പ് അത് തനിക്ക് യോജിക്കുമോ എന്ന് നോക്കേണ്ടത് അത്യാവശ്യമാണ്. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്നത് നമുക്ക് ഇഷ്ടപെടണമെന്നില്ലല്ലോ എന്നും പ്രയാഗ ചോദിക്കുന്നു.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അടിമുടി ചിരി ഗ്യാരന്റി; ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

SCROLL FOR NEXT