Boxoffice

സുരേഷ് ഗോപിയുടെ തിരിച്ചുവരവെന്ന് ആരാധകര്‍, 25കോടി കളക്ഷനുമായി വരനെ ആവശ്യമുണ്ട്

THE CUE

സുരേഷ് ഗോപിയും ശോഭനയും കേന്ദ്രകഥാപാത്രമായ വരനെ ആവശ്യമുണ്ട് ആഗോള കളക്ഷനില്‍ 25 കോടി ഗ്രോസ് നേടിയതായി നിര്‍മ്മാതാവ് ദുല്‍ഖര്‍ സല്‍മാന്‍. അനൂപ് സത്യന്‍ സംവിധാനം ചെയ്ത സിനിമ ഫെബ്രുവരി ഏഴിനാണ് തിയറ്ററുകളിലെത്തിയത്.

അഞ്ച് വര്‍ഷത്തിന് ശേഷം സുരേഷ് ഗോപി നായകനായെത്തിയ ചിത്രം സൂപ്പര്‍താരത്തിന്റെ വന്‍ തിരിച്ചുവരവായാണ് ആരാധകര്‍ ആഘോഷിക്കുന്നത്. ശോഭനയും ഏറെ കാലത്തിന് ശേഷം മലയാളത്തില്‍ പ്രധാന റോളിലെത്തിയ സിനിമയാണ് വരനെ ആവശ്യമുണ്ട്.

ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനി വേ ഫാറര്‍ നിര്‍മ്മിച്ച ആദ്യ സിനിമയുമാണ് വരനെ ആവശ്യമുണ്ട്. കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായെത്തി. സിനിമയില്‍ ശോഭനയുടെയും സുരേഷ് ഗോപിയുടെയും പ്രകടനവും പ്രശംസിക്കപ്പെട്ടു. സുരേഷ് ഗോപിയുടെ സെല്‍ഫ് ട്രോള്‍ സീനുകള്‍ക്കും തിയറ്ററുകളില്‍ കയ്യടി ലഭിച്ചു. നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കാവല്‍ ആണ് സുരേഷ് ഗോപിയുടെ അടുത്ത സിനിമ. മലയാളത്തിന്റെ മാസ് ആക്ഷന്‍ ഹീറോയായി ആഘോഷിക്കപ്പെടുന്ന സുരേഷ് ഗോപിയുടെ ആക്ഷന്‍ രംഗങ്ങളായിരിക്കും കാവല്‍ എന്ന സിനിമയുടെ പ്രത്യേകതയെന്ന് ലൊക്കേഷന്‍ ചിത്രങ്ങള്‍ സൂചന നല്‍കുന്നു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT