Boxoffice

നാട്ടിന്‍പുറത്തുകാരി ഗീതയായി സംവൃത; ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ ?,’കാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത് 

THE CUE

വിവാഹ ശേഷം സംവൃതാ സുനില്‍ അഭിനയത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് സത്യം പറഞ്ഞാ വിശ്വസിക്കുവോ ? ചിത്രത്തിലെ ആദ്യ കാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവന്നു. സംവൃത സുനിലിന്റെ ഗീതയെന്ന കഥാപാത്രത്തിന്റെ ലുക്കാണ് ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരിക്കുന്നത്.ഫാമിലി എന്റര്‍ടെയിനര്‍ സ്വഭാവമുള്ള സിനിമ സംവിധാനം ചെയ്യുന്നത് ജി പ്രജിത്താണ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ശേഷം സജീവ് പാഴൂര്‍ തിരക്കഥയെഴുതുന്ന ചിത്രവുമാണിത്.

നാട്ടിന്‍പുറത്തുകാരായി ബിജുമേനോനും സംവൃതയും എത്തുന്ന സിനിമയുടെ ടീസര്‍ നേരത്തെ പുറത്തുവന്നിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ചായ കുടിക്കുന്ന ബിജു മേനോന്റെയും സംവൃതാ സുനിലിന്റെയും കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന സത്യം പറഞ്ഞാ വിശ്വസിക്കുവോ മാഹിയിലാണ് പ്രധാനമായും ചിത്രീകരിച്ചിരിക്കുന്നത്.

തൊണ്ടിമുതലും ദൃക്സാക്ഷിയും നിര്‍മ്മിച്ച ഉര്‍വശി തിയറ്റേഴ്സും ഗ്രീന്‍ ടിവിയും ചേര്‍ന്നാണ് നിര്‍മ്മാണം. സന്ദീപ് സേനന്‍, അനീഷ് എം തോമസ്, രമാദേവി എന്നിവരാണ് നിര്‍മ്മാതാക്കള്‍. സൈജു കുറുപ്പ്, സുധി കോപ്പ, ശ്രീകാന്ത് മുരളി, വെട്ടുകിളി പ്രകാശ്, വിജയകുമാര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ഷഹനാദ് ജലാല്‍ ക്യാമറ നിര്‍വഹിക്കുന്ന സിനിമയുടെ സംഗീത സംവിധാനം ഷാന്‍ റഹ്മാന്‍, വിശ്വജിത് എന്നിവരാണ്. ബിജിബാല്‍ ആണ് ബാക്ക് ഗ്രൗണ്ട് സ്‌കോര്‍.

സാധാരണമീറ്റിങ്ങെന്ന് കരുതി എത്തിയവർ;മടങ്ങിയത്പുതിയ കാറിന്‍റെ താക്കോലുമായി!5 ജീവനക്കാർക്ക് പ്രവാസിമലയാളി സംരംഭകന്‍റെ അപ്രതീക്ഷിതസമ്മാനം

ഫഹദ് ഇന്ത്യൻ സിനിമയുടെ അഭിമാനം; 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് വേദിയിൽ ഫഹദിനെ പുകഴ്ത്തി ജൂനിയർ എൻ.ടി.ആർ

​കുടുംബസമേതം ചിരിച്ചാസ്വദിക്കാൻ ബിജു മേനോന്റെ ‘അവറാച്ചൻ ആൻഡ് സൺസ്’; ചിത്രം ഒക്ടോബർ 2-ന് തിയേറ്ററുകളിൽ

സെപ്റ്റംബർ 25-ന് തിയേറ്ററുകളിൽ റിലീസിനെത്തിയ 'ആരം' മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

SCROLL FOR NEXT