Boxoffice

ബേബി ഷവര്‍ ആഘോഷിച്ച് ഉര്‍വശിയും നിക്കിയും, ധമാക്കയിലെ പുതിയ ലുക്ക്

THE CUE

അരുണ്‍,നിക്കി ഗല്‍റാണി എന്നിവര്‍ക്കൊപ്പം ഉര്‍വശിയും മുകേഷും അഭിനയിക്കുന്ന ചിത്രമാണ് ഒമര്‍ ലുലുവിന്റെ ധമാക്ക. ഉര്‍വശിയുടെയും നിക്കി ഗല്‍റാണിയുടെയും കഥാപാത്രങ്ങള്‍ നിറവയറില്‍ ബേബി ഷവര്‍ ആഘോഷത്തിന് പോസ് ചെയ്യുന്ന ചിത്രങ്ങളാണ് സിനിമയുടേതായി പുറത്തുവന്നിരിക്കുന്നത്.

ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ടോണി ഐസക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അരുണ്‍ തിരിച്ചുവരവിനൊരുങ്ങുന്ന സിനിമ കൂടിയാണ് ധമാക്ക. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മുകേഷും ഉര്‍വശിയും വീണ്ടും ഒരുമിച്ച് അഭിനയിക്കുന്നത്.

ധമാക്കയില്‍ സലിം കുമാര്‍, ഇന്നസെന്റ്, സാബുമോന്‍, നേഹ, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഷാലിന്‍ സോയ എന്നിവരും കഥാപാത്രങ്ങളാണ്. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 20നു ചിത്രം തിയെറ്ററുകളിലെത്തും. സാരംഗ് ജയപ്രകാശ്, വേണു ഓവി കിരണ്‍ ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാണം എംകെ നാസര്‍. ക്യാമറ സിനോജ് പി അയ്യപ്പന്‍

ഒമര്‍ ലുലുവിന്റെ നാലാമത്തെ ചിത്രമാണ് ധമാക്ക. ആദ്യ ചിത്രമായ ഹാപ്പി വെഡ്ഡിംഗിന്റെ വന്‍ വിജയത്തിന് പിന്നാലെ ചങ്ക്‌സ്, അഡാര്‍ ലവ് എന്നീ സിനിമകള്‍ ഒമര്‍ ഒരുക്കി. ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സ് ആണ് ധമാക്കയുടെ നിര്‍മ്മാണം.

ആദ്യം സംവിധാനം ചെയ്യാനിരുന്ന സിനിമയില്‍ പൊലീസ് കഥാപാത്രങ്ങളേ ഇല്ലായിരുന്നു: ഷാഹി കബീര്‍

ലാലേട്ടനൊപ്പം കോമഡി പടവും പൃഥ്വിരാജിനൊപ്പം ഒരു ത്രില്ലർ സിനിമയും ധ്യാനിന്റെ മനസ്സിലുണ്ട്: വിശാഖ് സുബ്രഹ്മണ്യം

സീനിയേഴ്‌സും ജൂനിയേഴ്‌സും ഒരുപോലെ കയ്യടി നേടുന്നു; ചിരിയുടെ ജൈത്രയാത്രയുമായി "ധീരൻ"

പേരന്‍പിന്‍റെ കഥ മമ്മൂട്ടി ഓക്കെ പറഞ്ഞത് വെറും അഞ്ച് മിനിറ്റില്‍, അതിനൊരു കാരണമുണ്ടായിരുന്നു: സംവിധായകന്‍ റാം

തിര പോലെ വ്യത്യസ്‍തമായ സിനിമ, വിനീത് ശ്രീനിവാസന്റെ ത്രില്ലർ ചിത്രം പൂജ റിലീസായി എത്തും: വിശാഖ് സുബ്രഹ്മണ്യം അഭിമുഖം

SCROLL FOR NEXT