Boxoffice

പൂവന്‍കോഴികള്‍ക്കിടയിലെ മഞ്ജു വാര്യര്‍, ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് മോഹന്‍ലാല്‍

THE CUE

റോഷന്‍ ആന്‍ഡ്രൂസ് മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന പ്രതി പൂവന്‍ കോഴി ഫസ്റ്റ് ലുക്ക് പുറത്തുവന്നു. മോഹന്‍ലാലാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ഉണ്ണി ആര്‍ ആണ് രചന. ഗോകുലം ഗോപാലനാണ് നിര്‍മ്മാണം.

പ്രതി പൂവന്‍കോഴി ഡിസംബര്‍ 20ന് തിയറ്ററുകളിലെത്തും. ഉണ്ണിയുടെ തന്നെ നോവലിനെ അവലംബിച്ചുള്ളതാണ്. മാധുരി എന്ന വസ്ത്രവില്‍പ്പന ശാലയിലെ സെയില്‍ ഗേളിനെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. മഞ്ജു വാര്യര്‍ വിവാഹത്തെ തുടര്‍ന്നുള്ള ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തിയത് റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന സിനിമയിലൂടെയാണ്. നിരുപമാ രാജീവ് എന്ന വീട്ടമ്മയെ ആണ് ഈ ചിത്രത്തില്‍ മഞ്ജു അവതരിപ്പിച്ചത്.

നിരുപമയെ സ്വീകരിച്ച നിങ്ങള്‍ ഓരോരുത്തരുടെയും കരുതല്‍ നിറഞ്ഞ സ്‌നേഹമാണ് ഇന്നും എന്റെ ഊര്‍ജ്ജം. ഇനി ഞാന്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ പുതിയ ചിത്രമായ പ്രതി പൂവന്‍കോഴിയിലെ മാധുരി ആവുകയാണ്. ക്രിസ്മസിന് ഓരോ വിട്ടിലേക്കും പ്രകാശിക്കുന്ന നക്ഷത്രമായി മാധുരി എത്തുമെന്നും മഞ്ജു ചിത്രത്തെക്കുറിച്ചുള്ള കുറിപ്പില്‍ പറയുന്നു. കായംകുളം കൊച്ചുണ്ണിക്ക് ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രവുമാണ് പ്രതി പൂവന്‍കോഴി.

ജി ബാലമുരുകന്‍ ആണ് ക്യാമറ. ഗോപിസുന്ദര്‍ സംഗീത സംവിധാനം. ജ്യോതിഷ് ശങ്കര്‍ കലാസംവിധാനം. അനുശ്രീ ചിത്രത്തില്‍ പ്രധാന കഥാപാത്രമായുണ്ട്. റോഷന്‍ ആന്‍ഡ്രൂസും ഒരു കഥാപാത്രമാകുന്നു.

മമ്മൂട്ടി ചിത്രം ഷൈലോക്ക്, പൃഥ്വിരാജ്-സുരാജ് വെഞ്ഞാറമ്മൂട് ചിത്രം ഡ്രൈവിംഗ് ലൈസന്‍സ്, ജയസൂര്യയുടെ തൃശൂര്‍ പൂരം ഷെയിന്‍ നിഗം നായകനായി നവാഗതനായ ഡിമല്‍ ഡെന്നീസ് സംവിധാനം ചെയ്യുന്ന വലിയ പെരുന്നാള്‍ എന്നീ സിനിമകളാണ് ക്രിസ്മസ് റിലീസായി നിലവില്‍ നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT