Boxoffice

മാമാങ്കം വൗച്ചര്‍ വാങ്ങിയാല്‍ ടിക്കറ്റില്‍ 100 രൂപാ ലാഭം, മലയാളത്തില്‍ ആദ്യമെന്ന് വിതരണക്കാര്‍

THE CUE

മമ്മൂട്ടിയുടെ മാമാങ്കം മലയാളത്തിന് പുറത്തും വമ്പന്‍ റിലീസായാണ് എത്തുന്നത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളിലാണ് സിനിമ. സിനിമയുടെ പ്രചരണത്തിനായി ബുക്ക് മൈ ഷോയുമായി സഹകരിച്ച് മാമാങ്കം വൗച്ചര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ടിക്കറ്റ് ബുക്കിംഗ് ആപ്പ് ആയ ബുക്ക് മൈ ഷോ വെബ് സൈറ്റില്‍ നിന്ന് 200 രൂപയ്ക്ക് മാമാങ്കം വൗച്ചര്‍ വാങ്ങിയാല്‍ തിടര്‍ന്നുള്ള ഈ സിനിമയുടെ ടിക്കറ്റില്‍ 100 രൂപയുടെ ഡിസ്‌കൗണ്ട് നേടാനാകും. പ്രീ ബുക്കിംഗ് ഓഫര്‍ ആയാണ് മാമാങ്കം വൗച്ചര്‍ പുറത്തിറക്കിയിരിക്കുന്നത്. ഡിസംബര്‍ 12നാണ് സിനിമയുടെ റിലീസ്. ഡിസംബര്‍ അഞ്ച് വരെയാണ് മാമാങ്കം വൗച്ചര്‍ ഓഫര്‍.

എന്താണ് മാമാങ്കം വൗച്ചര്‍

ബുക്ക് മൈ ഷോയില്‍ നിന്ന് മാമാങ്കം ുവൗച്ചര്‍ ലഭിക്കും. ഈ വൗച്ചര്‍ എടുക്കുന്നതിനൊപ്പം ഇ മെയില്‍ ഐഡിയോ ഫോണ്‍ നമ്പരോ നല്‍കിയാല്‍ വൗച്ചര്‍ കോഡ് ലഭിക്കും. ഈ വൗച്ചര്‍ കോഡ് ബുക്ക് മൈ ഷോയിലെ ഓഫര്‍ കോഡിനൊപ്പം ടൈപ്പ് ചെയ്താല്‍ ടിക്കറ്റില്‍ ഇളവ് കിട്ടും. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന മാമാങ്കം നിര്‍മ്മിക്കുന്ന കാവ്യാ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ്. മനോജ് പിള്ളയാണ് ക്യാമറ.

മമ്മൂട്ടിയുടെ ഇതുവരെ ഉള്ളതില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റില്‍ ഉള്ള സിനിമയാണ് മാമാങ്കം.

ചരിത്രത്തില്‍ ഇടം കിട്ടാതെ പോയ ചാവേര്‍ പോരാളികള്‍ക്കുള്ള ആദരമായാണ് എം പദ്കുമാറിന്റെ സംവിധാനത്തില്‍ മാമാങ്കം തിയറ്ററുകളിലെത്തുന്നത്. എറണാകുളത്ത് ഇരുപതേക്കറില്‍ ഒരുക്കിയ സെറ്റില്‍ രണ്ടായിരത്തോളം ആര്‍ട്ടിസ്റ്റുകളാണ് പോരാളികളായി അഭിനയിച്ചത്. ബോളിവുഡിലെ മുന്‍ നിര ആക്ഷന്‍ കൊറിയോഗ്രഫര്‍ ശ്യാം കൗശല്‍ ആയിരുന്നു ആക്ഷന്‍ കൊറിയോഗ്രഫി. മമ്മൂട്ടി ഇതുവരെ ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റും മാമാങ്കത്തിന്റേതാണ്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളിലാണ് റിലീസ്. മാമാങ്കം ചന്തയും പടനിലവും നിലപാട് തറയും കൂറ്റന്‍ കൊട്ടാരക്കെട്ടുകളും തറവാടും പടയാളികളുടെ വീടുകളുമാണ് സെറ്റിട്ടത്. കൊച്ചിയിലെ നെട്ടൂരിന് പുറമേ കണ്ണൂരിലെ ആറളം, കളമശേരി, വരിക്കാശേരി മന, ആതിരപ്പിള്ളി, വാഗമണ്‍ എന്നിവിടങ്ങളിലും മാമാങ്കം ചിത്രീകരിച്ചിരുന്നു. കാടുകളില്‍ പ്രധാനമായും ആക്ഷന്‍ രംഗങ്ങളാണ് ചിത്രീകരിച്ചത്.

ഉണ്ണി മുകുന്ദന്‍, പ്രാചി തെഹലന്‍, അനു സിതാര, കനിഹ, ഇനിയ, സിദ്ദീഖ്, തരുണ്‍ അറോറ, സുരേഷ് കൃഷ്ണ, സുദേവ് നായര്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT