Boxoffice

ലൂസിഫറിന്റെ വേഗത്തില്‍ മാമാങ്കം നൂറ് കോടി ക്ലബ്ബില്‍, മമ്മൂട്ടിക്ക് കരിയറിലെ രണ്ടാം നേട്ടം

THE CUE

മമ്മൂട്ടിയുടെ ആദ്യ നൂറ് കോടി കളക്ഷന്‍ 2019ല്‍ മധുരരാജയായിരുന്നു. ഈ വര്‍ഷം രണ്ടാം ചിത്രവും 100 കോടി ക്ലബിലെത്തിച്ചിരിക്കുകയാണ് മമ്മൂട്ടി. മാമാങ്കം റിലീസ് ചെയ്ത് എട്ട് ദിവസത്തിനുള്ളില്‍ ആഗോള കളക്ഷനില്‍ 100 കോടിക്ക് മുകളില്‍ നേടിയതായി നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി അറിയിച്ചു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളില്‍ മാമാങ്കം റിലീസ് ചെയ്തിരുന്നു. ലൂസിഫറിലൂടെ മോഹന്‍ലാല്‍ സ്വന്തമാക്കിയ 200 കോടി നേട്ടമാണ് മമ്മൂട്ടിക്ക് മുന്നില്‍ ഇനിയുള്ള റെക്കോര്‍ഡ്.

ഓപ്പണിഗ് ഡേ കളക്ഷനായി റിലീസ് ദിവസം മാമാങ്കം നേടിയത് 23 കോടിയായിരുന്നു. നാല് ദിവസത്തിനുള്ളില്‍ കളക്ഷന്‍ 60 കോടിയായി. മലയാളത്തിലെ ആദ്യ നൂറ് കോടി കളക്ഷന്‍, 150 കോടി കളക്ഷന്‍, 200 കോടി ക്ലബ്ബ് എന്നീ നേട്ടങ്ങള്‍ മോഹന്‍ലാലിനാണ്. 150 കോടി പിന്നിട്ട രണ്ട് ചിത്രവും 200 കോടി ക്ലബ്ബിലെത്തിയ ഏക ചിത്രവുമുളള മലയാളി നടനുമാണ് മോഹന്‍ലാല്‍.

ലൂസിഫര്‍ പോലെ കേരളത്തിനൊപ്പം ഗള്‍ഫ് മേഖലകളിലെയും യൂറോപ്പ്-യുഎസ് കളക്ഷനുമാണ് മാമാങ്കത്തിന് അതിവേഗം നൂറ് കോടി കളക്ഷനിലെത്തിച്ചത്. എട്ട് ദിവസം കൊണ്ടാണ് ലൂസിഫര്‍ 100 കോടി പിന്നിട്ടിരുന്നത്. എം പത്മകുമാര്‍ സംവിധാനം ചെയ്ത മാമാങ്കത്തില്‍ ഉണ്ണി മുകുന്ദന്‍, പ്രാചി തെഹലാന്‍, ഇനിയ, അനു സിതാര, സുദേവ് നായര്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരും അഭിനേതാക്കളാണ്.

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

ക്രൈം സീനില്‍ ചെന്നാല്‍ ചില സംശയങ്ങള്‍ തോന്നും; വനിതാ ഇന്‍ക്വസ്റ്റ് ഫോട്ടാഗ്രാഫര്‍ ഷൈജ തമ്പി അഭിമുഖം

SCROLL FOR NEXT