Boxoffice

അമലയുടെ ഗംഭീര പ്രകടനം, ആടൈ അതിശയിപ്പിച്ച സിനിമയെന്ന് കാര്‍ത്തിക് സുബ്ബരാജ്

THE CUE

അമലാ പോള്‍ നായികയായ ആടൈ എന്ന തമിഴ് സിനിമയ്ക്ക് തമിഴകത്ത് അഭിനന്ദന പ്രവാഹം. റിലീസ് ദിനത്തില്‍ ആദ്യത്തെ മോണിംഗ്,നൂണ്‍ ഷോകള്‍ മുടങ്ങിയെങ്കിലും സിനിമ മികച്ച അഭിപ്രായമാണ് സ്വന്തമാക്കുന്നത്. അമലാ പോള്‍ അഭിനേതാവ് എന്ന നിലയിലും പെര്‍ഫോര്‍മന്‍സിലും ബോള്‍ഡ് ആണെന്ന് തെളിയിച്ചതായി സാമൂഹിക മാധ്യമങ്ങളില്‍ റിവ്യൂ വരുന്നുണ്ട്. തമിഴിലെ പ്രമുഖ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് അമലാ പോള്‍ അതിഗംഭീര പ്രകടനമാണ് നടത്തിയതെന്ന് ട്വീറ്റ് ചെയ്തു. ആടൈ അതിശയിപ്പിച്ചെന്നും സ്വാതന്ത്ര്യം എന്ന വിഷയത്തെ ഗൗരവത്തോടെയും പിടിച്ചിരുത്തുന്ന വിധവും കൈകാര്യം ചെയ്‌തെന്നും കാര്‍ത്തിക്. അമ്പരപ്പിക്കുന്ന സംവിധായകനാണ് രത്‌നകുമാറെന്നും കാര്‍ത്തിക് സുബ്ബരാജ്.

അമലാ പോള്‍ കാമിനി എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ അവതരിപ്പിച്ചത്. ചിത്രത്തില്‍ അമലാ പോള്‍ നഗ്നനായി എത്തുന്നതിനെതിരെ തമിഴ് നാട്ടില്‍ ചില സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു. അമലയുടെ കഥാപാത്രം അകപ്പെടുന്ന പ്രതിസന്ധിയെ വിവരിക്കാനാണ് നഗ്നതയെന്നും വിഷയത്തോട് സത്യസന്ധത പുലര്‍ത്തുന്ന രീതിയിലാണ് സംവിധായകന്‍ ഇത് അവതരിപ്പിച്ചതെന്നും റിവ്യൂകളില്‍ വിലയിരുത്തുന്നുണ്ട്.

മേയാതമന്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ രത്‌നകുമാര്‍ സംവിധാനം ചെയ്യുന്ന ആടൈ റിയലിസ്റ്റിക് ത്രില്ലര്‍ വിഭാഗത്തിലുള്ളതാണ്. യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമ.മാനുഷിക വികാരങ്ങളുടെ വിവിധ തലങ്ങളിലൂടെ കടന്നുപോകുന്ന ചിത്രത്തിന്റെ തിരക്കഥ അസാധാരണമാണെന്നും അതാണ് സിനിമ തെരഞ്ഞെടുക്കാന്‍ കാരണമെന്നും അമല പറഞ്ഞിരുന്നു.കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഗായകന്‍ പ്രദീപ് കുമാറാണ്. വി. സ്റ്റുഡിയോസാണ് നിര്‍മ്മാണം.

'ആടൈ' എന്ന തമിഴ് ചിത്രത്തിന് വേണ്ടി നഗ്നയായി അഭിനയിച്ചതില്‍ ഇനി എന്ത് സംഭവിക്കുമെന്നോര്‍ത്ത് ഭയമില്ലെന്ന് അമല പോള്‍ മുമ്പ് പറഞ്ഞിരുന്നു.. മൂന്ന് വര്‍ഷം മുന്‍പായിരുന്നെങ്കില്‍ ഈ സിനിമ ചെയ്യാന്‍ ധൈര്യമുണ്ടാവുമായിരുന്നില്ല, പക്ഷേ ഇപ്പോള്‍ ചിത്രം ചെയ്യാനുളള സമയമാണ് എന്ന തിരിച്ചറിവുകൊണ്ടാണ് സിനിമ ചെയ്തതെന്നും അമല പോള്‍ പറഞ്ഞു.

ഒരുപാട് സിനിമകളുടെ കഥകള്‍ കേള്‍ക്കുന്നുണ്ടായിരുന്നു, പക്ഷേ മസാല, ഹൊറര്‍, സ്ത്രീ ശാക്തീകരണം തുടങ്ങിയ അല്ലെങ്കില്‍ ത്യാഗം ചെയ്യുന്ന അമ്മ അല്ലെങ്കില്‍ ഭാര്യ എന്നിങ്ങനെ സത്യസന്ധമല്ലാത്ത, ക്ലീഷേ കഥകളായിരുന്നു ഭൂരിഭാഗവും. അത്തരം കഥകള്‍ മാത്രമാണ് വരുന്നതെങ്കില്‍ അഭിനയം നിര്‍ത്താന്‍ വരെ ആലോചിച്ചിരുന്നുവെന്നും ആ സമയത്താണ് ആടൈ വരുന്നതെന്നും അമല പറഞ്ഞു. 'ഫിലിം കമ്പാനിയന്' നല്‍കിയ അഭിമുഖത്തിലാണ് അമലയുടെ പ്രതികരണം.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT