Boxoffice

‘ഫോറന്‍സിക്’ ആദ്യ ദിന കളക്ഷന്‍, ടൊവിനോ ചിത്രങ്ങളില്‍ മികച്ച ഓപ്പണിംഗ്

THE CUE

ടൊവിനോ തോമസിന്റെ റിലീസുകളില്‍ ഉയര്‍ന്ന കളക്ഷനുമായി ഫോറന്‍സിക്. ഫെബ്രുവരി 28ന് തിയറ്ററുകളിലെത്തിയ സിനിമ ആദ്യ ദിവസം കളക്ഷനായി നേടിയത് 2 കോടി 14 ലക്ഷമാണെന്ന് നിര്‍മ്മാതാക്കള്‍. ടൊവിനോയുടെ 2020ലെ ആദ്യ റിലീസുമാണ് ഫോറന്‍സിക്.

അഖില്‍ പോളും അന്‍സാര്‍ ഖാനും ചേര്‍ന്നാണ് ഈ ത്രില്ലര്‍ സംവിധാനം ചെയ്തിരിക്കുന്നത്. മിഥുന്‍ മാനുവല്‍ തോമസിന്റെ അഞ്ചാം പാതിരക്ക് ശേഷം മറ്റൊരു ത്രില്ലര്‍ ബോക്‌സ് ഓഫീസില്‍ ചലനം സൃഷ്ടിക്കുകയാണ്. പൃഥ്വിരാജ് സുകുമാരന്‍ നായകനായ സെവന്‍ത് ഡേ എന്ന ഹിറ്റ് ചിത്രത്തിന്റെ തിരക്കഥാകൃത്തുമാണ് അഖില്‍ പോള്‍. അഖില്‍ പോളും അന്‍സാര്‍ ഖാനുമാണ് ഫോറന്‍സികിന്റെ തിരക്കഥയും.

ഫോറന്‍സിക് ഉദ്യോഗസ്ഥനായാണ് ടൊവിനോ തോമസ് അഭിനയിക്കുന്നത്. സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്നാണ് ടൊവിനോ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഋതികാ സേവ്യര്‍ ഐപിഎസ് എന്ന പൊലീസ് ഓഫീസറുടെ റോളില്‍ മംമ്താ മോഹന്‍ദാസ്. മലയാളത്തില്‍ ഫൊറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ആദ്യ സിനിമയുമാണ് ഫോറന്‍സിക്.

രണ്‍ജി പണിക്കര്‍, പ്രതാപ് പോത്തന്‍, അഞ്ജലി നായര്‍, സൈജു കുറുപ്പ്, ഗിജു ജോണ്‍, റേബ മോണിക്ക, ധനേഷ് ആനന്ദ്,റോണി ഡേവിഡ്, അനില്‍ മുരളി, ബാലാജി ശര്‍മ്മ, ദേവി അജിത്ത് എന്നിവരും ചിത്രത്തിലുണ്ട്.

എറണാകുളം പത്മാ തിയറ്ററില്‍ പ്രേക്ഷകര്‍ക്കൊപ്പം സിനിമ കാണാന്‍ ടൊവിനോ തോമസും എത്തിയിരുന്നു.

സ്‌ക്രിപ്റ്റിന് മുകളിലാണ് സംവിധായകര്‍ സിനിമ ഒരുക്കിയിരിക്കുന്നതെന്ന് ടൊവിനോ തോമസ്. തിയറ്ററുകളില്‍ നല്ല റെസ്‌പോണ്‍സ് ആയിരുന്നു. പ്രേക്ഷകര്‍ തിയറ്ററില്‍ എന്‍ജോയ് ചെയ്യുന്നത് കാണാനായി.
ടൊവിനോ തോമസ്

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT