Videos

'കണ്ണാപ്പി' വിളിയില്‍ പരിഹസിക്കപ്പെടുന്നത് ദളിതര്‍, ജാതി കാണണമെങ്കില്‍ മാട്രിമോണിയല്‍ കോളങ്ങള്‍ നോക്കിയാല്‍ മതി; ഡോ.വിനില്‍ പോള്‍

ശ്രീജിത്ത് എം.കെ.

ഒരു ജാതിരഹിത സമൂഹം സൃഷ്ടിക്കണമെങ്കില്‍ അത് ജാതിയെ അഡ്രസ് ചെയ്തുകൊണ്ട് മാത്രമേ കഴിയൂ. നമ്മുടെ വിവാഹങ്ങളും മരണവുമെല്ലാം ജാതിയുമായി ബന്ധപ്പെട്ടാണ് നിലനില്‍ക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ജാതി ശക്തമാണ്. ഇന്‍സ്റ്റഗ്രാമിലും ജാതിയുണ്ട്. സോഷ്യല്‍ മീഡിയ ഉത്പാദിപ്പിക്കുന്ന പുതിയ തെറികളിലും അപമാനിക്കപ്പെടുന്നത് ദളിത് സാമൂഹ്യ ജീവിതം. കേരള സമൂഹത്തിലെ ജാതി കാണണമെങ്കില്‍ ഞായറാഴ്ചകളില്‍ പത്രങ്ങളിലെ മാട്രിമോണിയല്‍ കോളങ്ങള്‍ പരിശോധിച്ചാല്‍ മതി. സമൂഹത്തില്‍ ജാതി പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് ചരിത്രകാരന്‍ വിനില്‍ പോള്‍ സംസാരിക്കുന്നു.

കേരളത്തിന്റെ ജാതി അറിയാന്‍ ഗവേഷണത്തിന്റെ ആവശ്യമില്ല. ഞായറാഴ്ച വരുന്ന പത്രങ്ങളിലെ മാട്രിമോണിയല്‍ കോളങ്ങള്‍ മാത്രം പരിശോധിച്ചാല്‍ മതി. ജാതിരഹിത സമൂഹം സൃഷ്ടിക്കണമെങ്കില്‍ ജാതിയെ അഡ്രസ് ചെയ്തുകൊണ്ടും ജാതിയെ മനസിലാക്കിക്കൊണ്ടും മാത്രമേ കഴിയൂ. സോഷ്യല്‍ മീഡിയയില്‍ ജാതിയുണ്ട്. യുവാക്കളുടേതെന്ന് കരുതുന്ന ഇന്‍സ്റ്റഗ്രാമിലും ജാതിവെറി തന്നെയാണ് പ്രചരിക്കപ്പെടുന്നത്. ഒരു ആധുനിക സംവിധാനത്തിനുള്ളില്‍ തെറി എന്ന നിലയിലും മോശം വാക്ക് എന്ന നിലയിലും വിഭാവനം ചെയ്യപ്പെടുന്നത് ദളിതരുടെ സാമൂഹ്യ ജീവിതത്തെയാണ്. കണ്ണാപ്പി എന്ന വിളി, പേരുകള്‍ പരിശോധിക്കുമ്പോള്‍ അവിടെയും പരിഹസിക്കപ്പെടുന്നത്, അപമാനിതമാക്കപ്പെടുന്നത് പലപ്പോഴും ദളിതരുടെ സാമൂഹ്യ ജീവിതത്തെയാണ്.

ആദ്യം വന്നതാണ് ഒഎംകെവി എന്ന പ്രയോഗം. ചന്ദ്രന്‍ കോമത്ത് എന്ന പൊളിറ്റിക്കല്‍ സയന്റിസ്റ്റിന്റെ നിരീക്ഷണമുണ്ട്. കണ്ടത്തില്‍ കൂടി ഓടിക്കൊണ്ടിരുന്ന ആളുകള്‍ കീഴ്ജാതിയില്‍ പെട്ടവരാണ്. ആധുനിക സംവിധാനത്തില്‍, ഡിജിറ്റല്‍ സംവിധാനത്തില്‍ തെറിയെന്ന നിലയിലും മോശം വാക്കെന്ന നിലയിലും വിഭാവനം ചെയ്യപ്പെടുന്ന വാക്കുകള്‍ ദളിതരുടെ സാമൂഹ്യ ജീവിതം തന്നെയാണ്. കോളനി എന്ന പദം വളരെ മോശമായി ഉപയോഗിക്കുന്നു. കോളനികളില്‍ താമസിക്കുന്നത് ആരാണെന്നത് വളരെ വ്യക്തമാണ്. കണ്ണാപ്പി എന്ന വിളി, പേരുകള്‍ പരിശോധിക്കുമ്പോള്‍ അവിടെയും പരിഹസിക്കപ്പെടുന്നത്, അപമാനിതമാക്കപ്പെടുന്നത് പലപ്പോഴും ദളിതരുടെ സാമൂഹ്യ ജീവിതത്തെയാണ്.

എല്ലാവരെയും ഒരുപോലെ ഉള്‍ക്കൊള്ളുന്ന പ്രയോഗങ്ങളൊന്നും ആധുനിക ഡിജിറ്റല്‍ സംവിധാനത്തിലും രൂപപ്പെട്ട് വന്നിട്ടില്ല. അവിടെയും പരിഹസിക്കുന്ന പദങ്ങള്‍ രൂപപ്പെട്ടുവന്നിരിക്കുന്നത് ദളിതരുടെ സാമൂഹ്യ ജീവിതത്തില്‍ നിന്നാണ്. അവരെ പരിഹസിക്കുന്നതിനായാണ്. മുടി നീട്ടി വളര്‍ത്തിയ ആളുകള്‍, കാണാന്‍ അത്ര ഭംഗിയില്ലാത്ത ആളുകളെയാണെങ്കില്‍ കറുത്ത നിറമുള്ളവരെയാണെങ്കില്‍ എല്ലാം കൃത്യമായി കോളനി, അല്ലെങ്കില്‍ കണ്ണാപ്പി പോലെയുള്ള പദങ്ങളാണ് ഉപയോഗിക്കുന്നത്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT