CUE SPECIAL

ഫെയ്സ് ആപ്പ്-ആശങ്കയില്‍ കാര്യമുണ്ട്,സ്വകാര്യതയില്‍ ശ്രദ്ധവേണം :ഋഷികേശ് ഭാസ്‌കരന്‍ 

കെ. പി.സബിന്‍

ഫെയ്സ് ആപ്പ് സംബന്ധിച്ചുയര്‍ന്ന സ്വകാര്യതാ ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടെന്ന് ഐടി വിദഗ്ധനും സൈബര്‍ ആക്ടിവിസ്റ്റുമായ ഋഷികേശ് ഭാസ്‌കരന്‍ ദ ക്യുവിനോട്. ഉപയോക്താവ് അപ്ലോഡ് ചെയ്യുന്ന ചിത്രത്തിന്റെ അവകാശം തങ്ങള്‍ക്കായിരിക്കുമെന്ന് ഫെയ്സ് ആപ്പ് സ്വകാര്യതാ പോളിസിയില്‍ വ്യക്തമാക്കുന്നുണ്ട്. എഡിറ്റിങ്ങിനുള്‍പ്പെടെയുള്ള അവകാശമുണ്ടായിരിക്കുമെന്നാണ് പരാമര്‍ശിക്കുന്നത്. അതിനര്‍ത്ഥം അവര്‍ ഈ ചിത്രങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നു എന്നാണ്. ചിത്രങ്ങള്‍ മറ്റാവശ്യങ്ങള്‍ക്ക് പുനരുപയോഗിക്കാന്‍ ഫെയ്‌സ് ആപ്പ് സാധ്യത തുറന്നിട്ടിരിക്കുന്നു എന്ന് വ്യക്തം. സുരക്ഷാ ആവശ്യങ്ങള്‍ക്കും മറ്റുമായി ഫെയ്‌സ് റെക്കഗനിഷന്‍ സാങ്കേതിക വിദ്യ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ആ രംഗത്ത് ഈ ഫോട്ടോകള്‍ ഉപയോഗിക്കപ്പെടാനുള്ള സാധ്യത ഉണ്ട്. അതായത് ഫെയ്‌സ് റെക്കഗനിഷന് വേണ്ടിയുള്ള നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ട്രെയിന്‍ ചെയ്യാന്‍ ഈ ചിത്രങ്ങള്‍ ഉപയോഗിച്ചേക്കാമെന്നും ഋഷികേശ് വ്യക്തമാക്കുന്നു.

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

SCROLL FOR NEXT