CUE DECODES

ഡിസ്‌നി ഹോട്ട്‌സ്റ്റാറും ജിയോ സിനിമയും ലയിക്കുന്നു , തലപ്പത്തേക്ക് നിത അംബാനി

മിഥുൻ പ്രകാശ്

റിലയന്‍സും ഡിസ്‌നി ഇന്ത്യയും തമ്മിൽ ലയിക്കുന്നു. ഇതോടെ ഇരുകമ്പനികളുടെയും ജനപ്രിയ ഒടിടി പ്ലാറ്റ്‌ഫോമുകളായ ഹോട്ട്സ്റ്റാറും ജിയോ സിനിമയും തമ്മിലുള്ള ഒന്നിക്കല്‍ കൂടിയാവും ഇത്. നിലവില്‍ രാജ്യത്ത് ഏറ്റവുമധികം സബ്‌സ്‌ക്രൈബര്‍മാരുള്ള ഒടിടിയാണ് ഹോട്ട്സ്റ്റാര്‍.

ഡിസ്‌നിയുടെയും ജിയോയുടെയും സ്ട്രീമിംഗ് സാധ്യതകള്‍ കൂടിയാണ് ഈ ലയനത്തിലൂടെ വര്‍ധിക്കാന്‍ പോകുന്നത്. ഡിസ്‌നി ഹോട്ട്‌സ്റ്റാറിന് 38.3 മില്യണ്‍ സ്ബ്‌സ്‌ക്രൈബസാണുള്ളത്. ജിയോ സിനിമയ്ക്ക് മാസം 237 മില്യണ്‍ ആക്ടീവ് യൂസേഴ്‌സും ഉണ്ട്.

ലയനം പൂര്‍ത്തിയാവുന്നതോടെ രണ്ട് കമ്പനികള്‍ക്കുമായി വിവിധ ഭാഷകളിലായി നൂറിലധികം ചാനലുകള്‍ സ്വന്തമായി ഉണ്ടാവും. രണ്ട് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കുമായി 750 മില്യണ്‍ കാഴ്ച്ചക്കാരുമുണ്ടാവും. ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ സ്ട്രീമിംഗ് സര്‍വീസായി ഡിസ്‌നി-ജിയോ സിനിമ മാറും.പുതിയ സംയുക്ത സംരംഭത്തിൽ റിലയൻസ് 11500 കോടി രൂപ നിക്ഷേപിക്കും. നിത അംബാനി പുതിയ കമ്പനിയുടെ ചെയർപേഴ്‌സൺ സ്ഥാനം ഏറ്റെടുക്കും

ഇന്ത്യൻ വിനോദ വ്യവസായത്തിൽ പുതിയ നാഴികകല്ലാവുന്നതാണ് ഈ കരാർ.

എസ്‌ കെ പൊറ്റെക്കാട്ട്‌ സ്മാരക സമിതി പുരസ്കാരം: കെപി രാമനുണ്ണിയ്ക്കും അക്ബ‍ർ ആലിക്കരയ്ക്കും

പത്താം ക്ലാസ് പ്ലസ് ടു പരീക്ഷകളില്‍ തിളക്കമാർന്ന വിജയം നേടി ഷാർജ ഇന്ത്യ ഇന്‍റർനാഷണല്‍ സ്കൂൾ

ശൈഖ് അൻസാരി അവാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന് സമ്മാനിച്ചു

ക്യാമറക്കണ്ണിലെ 'വായനോത്സവം'

'ചങ്ക് പറിച്ച് തരണം, സുമലത പറഞ്ഞാ തരും ' ; സുഷിൻ ശ്യാമിന്റെ ആലാപനത്തിൽ പ്രേമലോല, ഹൃദയഹാരിയായ പ്രണയകഥയിലെ പുതിയ ഗാനം

SCROLL FOR NEXT