conversation with maneesh narayanan

സഭയില്‍ മിസ് ചെയ്യുന്നത് തോമസ് ഐസകിനെ, തങ്ങള്‍ ദാവീദും ഗോലിയാത്തുമായിരുന്നെന്ന് വി.ഡി സതീശന്‍

മനീഷ് നാരായണന്‍

മുന്‍ ധനമന്ത്രി തോമസ് ഐസകിനെയാണ് നിയമസഭയില്‍ മിസ് ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും അതുമായി ബന്ധപ്പെട്ട അനുബന്ധ വിഷയങ്ങളെക്കുറിച്ചും നിരന്തരം ചര്‍ച്ച ചെയ്യാറുണ്ടായിരുന്നുവെന്ന് തോമസ് ഐസക് സഭയില്‍ പറഞ്ഞു. കോണ്‍വര്‍സേഷന്‍ വിത്ത് മനീഷ് നാരായണ്‍ എന്ന പരിപാടിയിലായിരുന്നു വി.ഡി സതീശന്റെ പ്രതികരണം.

ആദ്യമൊക്കെ ഞങ്ങള്‍ ദാവീദും ഗോലിയാത്തുമായിരുന്നു. ഞാനൊരു ലോ പ്രൊഫൈല്‍ ആളായിരുന്നു. അദ്ദേഹം ഒരു സ്‌കോളറാണ്. എപ്പോഴും ദുര്‍ബലരായിട്ടുള്ള ആളുകളോടല്ലേ നമുക്ക് അടുപ്പം ഉണ്ടാകുകയുള്ളൂ. അങ്ങനെയൊരു താത്പര്യം പലര്‍ക്കും എന്നോടുണ്ടായിട്ടുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.

വിഡി സതീശന്‍ പറഞ്ഞത്

തോമസ് ഐസക് ഇല്ലാത്തതിന്റെ ഒരു ശൂന്യത നിയമസഭയില്‍ ഉണ്ട് എന്ന് എനിക്ക് തോന്നാറുണ്ട്. വേറെയാര്‍ക്കും തോന്നിയില്ലെങ്കിലും. ഇരുപത് വര്‍ഷം സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും അതിന്റെ അനുബന്ധ കാര്യങ്ങളെക്കുറിച്ചും ഞങ്ങള്‍ നിരന്തരമായി ഡിബേറ്റ് ചെയ്യുമായിരുന്നു. വാശിയോടുകൂടി ഡിബേറ്റ് ചെയ്യുമായിരുന്നു.

ചിലപ്പോള്‍ എണ്ണിയെണ്ണി അഞ്ച് പോയിന്റൊക്കെ പറഞ്ഞ് അതിന് മറുപടി പറയാന്‍ അദ്ദേഹം എന്നെ വെല്ലുവിളിക്കും. ഞാനതിന് അഞ്ച് പോയിന്റിനും മറുപടി പറയും. ഒരു ധാരണയിലൊന്നും എത്തിയില്ലെങ്കിലും ചര്‍ച്ചകള്‍ നടക്കുമായിരുന്നു. സഭയിലെല്ലാവരും അത് അവര്‍ക്ക് രണ്ട് പേര്‍ക്കും മനസിലാകുന്ന കാര്യമാണെന്ന് പറഞ്ഞ് ഞങ്ങളെ കളിയാക്കുമായിരുന്നു. ഐസക്കിനെ അഭിനന്ദിക്കേണ്ട സമയത്ത് അഭിനന്ദിച്ചിട്ടുണ്ട്. ജി.എസ്.ടിയിലേക്ക് മാറിയപ്പോള്‍ വിമര്‍ശിച്ചിട്ടുണ്ട്. ഞാന്‍ അശ്രദ്ധ എന്നാണ് പറഞ്ഞത്.

ആ സര്‍ക്കാരിന് സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ കുറേ പാളിച്ചകള്‍ വന്നിട്ടുണ്ട്. ഒരുപക്ഷേ ഐസക് ആയതുകൊണ്ടാകാം അത്രയെങ്കിലും പിടിച്ചു നിന്നത് എന്നാണ് എനിക്ക് തോന്നുന്നത്. ഞാന്‍ സാമ്പത്തിക ശാസ്ത്രം അറിയുന്നയാളല്ല. ഞാന്‍ എക്കണോമിക്‌സ് പഠിച്ചിട്ടില്ല. നിയമസഭയില്‍ എത്തിയതിന് ശേഷമാണ് പഠിച്ചത്. പിന്നെ ഞാന്‍ ഒരു കുട്ടിയെപ്പൊലെയിരുന്ന് പഠിക്കുകയായിരുന്നു. അതില്‍ ഐസകിനെപ്പോലൊരു പ്രതിയോഗി അപ്പുറത്തുള്ളത് എന്നെ കൂടുതല്‍ ജാഗരൂകന്‍ ആക്കിയിട്ടുണ്ട്.

ലോട്ടറി വിവാദമൊക്കെ അങ്ങനെയായിരുന്നു. ഐസക് വന്‍ മിടുക്കനാണ്. അതുപോലൊരാളെ നേരിടുമ്പോള്‍ നമ്മള്‍ എടുക്കേണ്ട തയ്യാറെടുപ്പുണ്ട്. ആദ്യമൊക്കെ ഞങ്ങള്‍ ദാവീദും ഗോലിയാത്തുമായിരുന്നു. ഞാനൊരു ലോ പ്രൊഫൈല്‍ ആളായിരുന്നു. അദ്ദേഹം ഒരു സ്‌കോളറാണ്. എപ്പോഴും ദുര്‍ബലരായിട്ടുള്ള ആളുകളോടല്ലേ നമുക്ക് അടുപ്പം ഉണ്ടാകുകയുള്ളൂ.

അങ്ങനെ ഒരു താത്പര്യം ആളുകള്‍ക്ക് എന്നോടുണ്ടായിരുന്നു. ഐസകിനെ ഏതെങ്കിലും ചാനല്‍ ചര്‍ച്ചയില്‍ വിളിക്കും. അപ്പോള്‍ ഐസക് ചോദിക്കും സതീശനുണ്ടോ എന്ന്. ആളുകള്‍ വിചാരിക്കുന്നത് ഞങ്ങള്‍ തമ്മില്‍ എന്തോ ശത്രുതയാണെന്നാണ്. അപ്പോള്‍ ഐസക് പറയും അയാള്‍ വന്നാല്‍ സബ്ജക്ട് മാത്രമല്ലേ പറയൂ. ഞങ്ങള്‍ സംസാരിച്ചോളാം എന്ന്. എനിക്കത് വലിയ അംഗീകാരമായിരുന്നു. ഞങ്ങളുടെ ചര്‍ച്ചയ്ക്ക് ആ ഒരു റേഞ്ച് ഉണ്ടായിരുന്നു. ചിരിച്ചുകൊണ്ട് തന്നെ അങ്ങോട്ടുമിങ്ങോട്ടും രൂക്ഷമായി വിമര്‍ശിക്കാന്‍ ഞങ്ങള്‍ക്ക് അറിയാമായിരുന്നു.

'നായാട്ടിന് ശേഷം വീണ്ടുമൊന്നിച്ച് കുഞ്ചാക്കോ ബോബനും ഷാഹി കബീറും' ; ജിത്തു അഷറഫ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

'സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കലായി ടൊവിനോ തോമസ്' ; നടികർ മെയ് 3 ന് തിയറ്ററുകളിൽ

നിവിൻ പോളി ചിത്രം 'മലയാളി ഫ്രം ഇന്ത്യ' മെയ് 1 മുതൽ തിയറ്ററുകളിൽ

ലുലുവിൽ ചക്ക ഉത്സവം

യുഎഇ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സി.പി റിസ്‌വാന്‍റെ നേതൃത്വത്തില്‍ സെറ്റ് ഗോ ക്രിക്കറ്റ് അക്കാദമി ദുബായില്‍ ആരംഭിച്ചു

SCROLL FOR NEXT