മൂന്ന് പതിറ്റാണ്ടിലേറെ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിച്ച സിപിഎമ്മിന് എപ്പോഴാണ് അവര്‍ പ്രശ്‌നക്കാരായി മാറിയത്? മുനമ്പം വഴി കേരളത്തില്‍ ഉണ്ടാകാന്‍ ഇടയുണ്ടായിരുന്ന മതപരമായ സംഘര്‍ഷത്തെ യുഡിഎഫ് ആണ് ചര്‍ച്ച ചെയ്ത് രമ്യമായി പരിഹരിച്ചത്, അതിന്റെ ഫ്യൂസ് ഊരിയത്. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തര്‍ക്കമില്ല. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ല. താന്‍ എന്തായാലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയല്ല. അങ്ങനെ മത്സരിച്ചാല്‍ യുഡിഎഫ് തോല്‍ക്കുമെന്നാണ് താന്‍ പറഞ്ഞത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമായി ദ ക്യു എഡിറ്റര്‍ മനീഷ് നാരായണന്‍ നടത്തിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം.