പ്രതിപക്ഷനേതാവ് സ്ഥാനത്ത് നിന്ന് മാറ്റിയപ്പോള്‍ മനസ്സ് വേദനിച്ചു, പ്രതികരിക്കാതിരുന്നത് പാര്‍ട്ടിയെ ആലോചിച്ച്. കോണ്‍ഗ്രസില്‍ നേതാക്കള്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായേക്കാം, പൊതുമധ്യത്തില്‍ വിഴുപ്പലക്കാന്‍ നില്‍ക്കരുത്. പാര്‍ട്ടി നേതൃത്വം വ്യക്തിപരമായ വാശി നിലപാടില്‍ കാണിക്കരുത്. എനിക്കെതിരായ സോഷ്യല്‍ മീഡിയ അറ്റാക്ക് പ്രധാനമായും സിപിഎം, ബാക്കി ബിജെപിയും കോണ്‍ഗ്രസിന് അകത്തുള്ളവരും. 'മുഖ്യമന്ത്രിയെ' പാര്‍ട്ടി പറയട്ടെ, ഞാന്‍ വാശിപിടിക്കാനില്ല. കൂടുതല്‍ ലൈക് കിട്ടുന്നവര്‍ നേതാവ്, രാഷ്ട്രീയത്തില്‍ അതെങ്ങനെ ശരിയാകും? രമേശ് ചെന്നിത്തലയുമായി ദ ക്യു എഡിറ്റര്‍ മനീഷ് നാരായണന്‍ നടത്തിയ അഭിമുഖം.