conversation with maneesh narayanan

ഇതുവരെ ഷൂട്ട് ചെയ്തത് വേണ്ടെന്ന് വെക്കും, ബറോസ് ഡിസംബര്‍ 15 മുതല്‍: മോഹന്‍ലാല്‍ ദ ക്യു അഭിമുഖം

മനീഷ് നാരായണന്‍

സ്വന്തം സംവിധാന സംരംഭമായ 'ബറോസ് ചിത്രീകരണത്തിലേക്ക് ഡിസംബര്‍ 15ന് കടക്കുമെന്ന് മോഹന്‍ലാല്‍. ദ ക്യു അഭിമുഖത്തിലാണ് പ്രതികരണം.

മോഹന്‍ലാല്‍ പറയുന്നു

കേരളത്തില്‍ പത്ത് ദിവസം ഷൂട്ട് ചെയ്ത് ഗോവയില്‍ പോയപ്പോഴാണ് കൊവിഡ് രൂക്ഷമായത്. രണ്ട് വര്‍ഷം മുമ്പ് ഷൂട്ട് ചെയ്തത് മുഴുവന്‍ ഒഴിവാക്കേണ്ടിവരും. ആ സിനിമയെ അത്രയും സ്‌നേഹിക്കുന്നത് കൊണ്ടാണ് ഇതുവരെ ചിത്രീകരിച്ചത് ഒഴിവാക്കേണ്ടിവരുന്നത്. ബറോസില്‍ അഭിനയിച്ചിരുന്ന കുട്ടിക്ക് വരാന്‍ ബുദ്ധിമുട്ടുണ്ടായി. നേരത്തെ അഭിനയിച്ച പലരും രണ്ട് വര്‍ഷം കൊണ്ട് വളര്‍ന്നു. വിദേശത്തുള്ള ചിലര്‍ക്ക് വരാന്‍ കഴിയാത്ത സാഹചര്യമുണ്ട്. നിലവില്‍ ചിത്രീകരിച്ചത് അത്രയും ഷെല്‍വ് ചെയ്യുകയാണ്.

ഫാന്റസി സിനിമ എന്ന നിലയില്‍ ലോകത്തിന് കാണിച്ച് കൊടുക്കാവുന്ന പലതും ബറോസിലുണ്ട്. കഥ കേട്ട സമയത്ത് മറ്റൊരു ഡയറക്ടറിലേക്ക് പോകുന്നതിന് പകരം എന്തുകൊണ്ട് എനിക്ക് ചെയ്തുകൂടാ എന്ന് ആലോചിക്കുകയായിരുന്നു.

ആദ്യ ബലാല്‍സംഗ കേസില്‍ അറസ്റ്റ് തടഞ്ഞു, രണ്ടാമത്തേതില്‍ ഇല്ല; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ നടന്നത്‌

പ്രവാസികള്‍ വിദേശത്തെ സ്വത്ത് ഇന്ത്യയില്‍ വെളിപ്പെടുത്തണോ? ഇന്‍കം ടാക്‌സ് വകുപ്പ് നിര്‍ദേശത്തിന്റെ യാഥാര്‍ത്ഥ്യമെന്ത്?

'മരുന്നു കമ്പനികൾക്കുള്ളിൽ നടക്കുന്നതെന്ത്'; ആകാംക്ഷ നിറച്ച് നിവിൻ പോളിയുടെ 'ഫാർമ' ട്രെയ്‌ലർ

യുഎഇ ദേശീയ ദിനം: രക്തദാനക്യാംപ് നടത്തി ബിഡികെ യുഎഇ

‘ഷൂട്ടിങിന് വിളിച്ച് ഇവന്മാര് സമയം തീർത്താൽ വിടത്തുമില്ല’; ഫുൾ ഫൺ വൈബിൽ നിവിൻ, 'സർവ്വം മായ' മേക്കിങ് വീഡിയോ

SCROLL FOR NEXT