Auto

സുസുക്കിയുടെ പുതിയ ജിക്സർ ഇന്ത്യൻ വിപണിയിൽ

THE CUE

സുസുക്കി, തങ്ങളുടെ പുതിയ ജിക്‌സര്‍ എസ്‌എഫ് മോട്ടോജിപി എഡിഷന്‍ ഇന്ത്യയില്‍ ഇറക്കി. സ്റ്റാന്റേര്‍ഡ് ജിക്‌സര്‍ എസ്‌എഫ് മോഡലിന്റെ അടിസ്ഥാനത്തിലാണ്  പുതിയ മോട്ടോ ജിപി എഡിഷന്‍.

155 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കുള്‍ഡ് എന്‍ജിന്‍ തന്നെയാണ് മോട്ടോജിപി എഡിഷനിലുമുള്ളത്. 8000 ആര്‍പിഎമ്മില്‍ 13.9 ബിഎച്ച്‌പി പവറും 6000 ആര്‍പിഎമ്മില്‍ 14 എന്‍എം ടോര്‍ക്കുo പുതിയ മോഡലിന്റെ  എന്‍ജിന് ലഭിക്കും. 5 സ്പീഡ്ഗിയര്‍ബോക്‌സും സുരക്ഷയ്ക്കായി മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കിനൊപ്പം സിംഗിള്‍ ചാനല്‍ എബിഎസ് സുരക്ഷയും പുതിയ മോട്ടോ ജി പി എഡിഷന്റെ പ്രത്യേകതകളാണ്. അധികം വൈകാതെ ജിക്‌സര്‍ എസ്‌എഫ് 250 മോട്ടോജിപി എഡിഷനും സുസുക്കി ഇന്ത്യയിലെത്തിക്കുമെന്നാണ് റിപ്പോർട്ട്.

110,605 രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. 2019 മോട്ടോജിപി ബൈക്കിന് സമാനമായ ഡിസൈനില്‍ സുസുക്കി റേസിങ് ബ്ലൂ ഫിനിഷിലാണ് എസ്‌എഫ് മോട്ടോജിപി എഡിഷന്‍ ഇറക്കുന്നത്.

എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവിതകഥ ‘പൊടി പൊടിച്ച ജീവിതം’ പ്രകാശനം ചെയ്തു​

ത്രില്ലടിച്ച് പ്രേക്ഷകർ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ; 'ദി തേർഡ് മർഡർ' തിയറ്ററുകളിൽ

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT